ജൂനിയർ ഷാജി പാപ്പൻ – ഷാജി പാപ്പന്‍ ലുക്കിൽ ജയസൂര്യയുടെ മകന്‍!!!ഷാജി പാപ്പനും പിള്ളേരും തീയേറ്ററുകളിൽ തകർക്കുകയാണ്. ആട് 2 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ന് തീയേറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ആവേശ തിമർപ്പിലാണ്. മിക്ക തിയേറ്ററുകളിലും ഹൗസ് ഫുൾ ഷോ പ്രദർശിപ്പിക്കുന്ന ചിത്രം, ഫെസ്റ്റിവൽ എന്റെർറ്റൈനെർ എന്ന ടാഗിനോട് നൂറു ശതമാനം നീതി പാലിക്കുന്നുണ്ട്. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രം ജയസൂര്യയുടെ തുടർച്ചയായ ഹിറ്റിലൊന്നായി മാറുമെന്ന് ഉറപ്പാണ്.

ഷാജി പാപ്പന്റെ മുണ്ടുകൾ ചിത്രം ഇറങ്ങുന്നതിനു മുൻപ് തന്നെ ട്രെൻഡ് ആയതാണ്. പരാജയ ചിത്രമാണെങ്കിൽ ചിത്രമാണെങ്കിൽ കൂടെ ജയസൂര്യ എന്ന നടന്റെ കരിയറിൽ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായ പാപ്പന്റെ ലുക്കിൽ നടക്കാൻ ഇഷ്ടപെടുന്ന പ്രേക്ഷക സമൂഹത്തെ ആണ് ചിത്രത്തിന്റെ റീലിസിനെ ചുറ്റിപറ്റി കാണാനാകുന്നത്.

തിയേറ്ററുകളിലും ചടങ്ങുകളിലും കണ്ടു വരുന്ന ഷാജി പാപ്പന്റെ ലുക്കിൽ ഉള്ളവരുടെ ലിസ്റ്റിൽ ഒരാൾ കൂടെ. ജയസൂര്യയുടെ മകൻ ആദി ആണത്. അച്ഛന്റെ ചിത്രം കാണാൻ ആദി ഇന്ന് എത്തിയത് ഷാജി പാപ്പന്റെ സ്പെഷ്യൽ മുണ്ടും ഉടുത്താണ്. ഈ ഡ്രസ്സ് ഡിസൈൻ ചെയ്തത് ആകട്ടെ ‘അമ്മ സരിതയും. ജൂനിയർ ഷാജി പാപ്പൻ എന്ന പേരിൽ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Comments are closed.