ജൂഡ് ഇനി നായകൻഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗഥ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജൂഡ് അന്തോണി ജോസഫ് നായകനായി എത്തുന്നു.ജയൻ വന്നേരി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിലാണ് ജൂഡ് അന്തോണി ജോസഫ് നായകനായി അരങ്ങേറുന്നത്.ജൂഡ് അന്തോണി ജോസഫ് നായകനാകുന്ന ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നതു ശൈത്താന്‍ എന്നാ തമിഴ് ചിത്രത്തില്‍ നായിക വേഷത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന അരുന്ധതി നായർ ആകും. S A ചന്ദ്രശേഖർ സംവിധാനം ചെയ്ത വേലറ്റു കാറ്റു എന്ന തമിഴ് സിനിമയിലൂടെയാണ് അരുന്ധതിയുടെ സിനിമാ അരങ്ങേറ്റം.

asads

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ജൂഡ് അന്തോണി ജോസഫ് ഇതാദ്യമായാണ് ഒരു മുഴുനീള നായക വേഷം കൈകാര്യം ചെയ്യുന്നത്.അൽഫോൻസ് പുത്രന്റെ പ്രേമം, എബ്രിഡ് ഷൈൻ ന്റെ ആക്ഷൻ ഹീറോ ബിജു, ഒരു മുത്തശ്ശി ഗഥ, ജോണി ആന്റണി യുടെ തോപ്പിൽ ജോപ്പൻ എന്നിവയിലാണ് ജൂഡ് അന്തോണി ജോസഫ് ഇതിനു മുൻപ് അഭിനയിച്ചിട്ടുള്ളത്.കാമുകൻ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ്ൽ ആരംഭിക്കും എന്നാണറിയാന്‍ കഴിയുന്നത്. നായകൻ എന്ന നിലയിൽ ജൂഡ് അന്തോണി ജോസഫ്ന്റെ മികച്ച ഒരു ആരംഭമാകും ഈ ചിത്രം എന്ന് പ്രതിഷിക്കം.എന്നാൽ ചിത്രത്തെ കുറിച്ച് ഇതുവരെ യാതൊരു വിധ ഔദ്യോഗിക പ്രഖ്യാപനങ്ങളും ഉണ്ടായിട്ടില്ല,അതിനായി കാത്തിരിക്കാം .

Comments are closed.