ജീത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ കിടിലന്‍ ടീസര്‍ കാണാം!!!!ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിസ്റ്റർ ആൻഡ് റൗഡി. ആദി എന്ന വമ്പൻ ഹിറ്റിനു ശേഷം ജീത്തു ജോസഫ് ഇക്കുറി ഒരു റോം കോമുമായി ആണ് എത്തുന്നത്. പൂമരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം ആണ് ചിത്രത്തിലെ നായകൻ. അപർണ്ണ ബാലമുരളി ആണ് നായിക. ചിത്രത്തിന്റെ ടീസർ പുറത്തു വന്നിട്ടുണ്ട്.

ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗണപതി, ഷെബിന്‍ വിന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍, ഭഗത് മാനുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു കൊട്ടേഷൻ സംഘത്തിൽ ചേരാൻ ആഗ്രഹിക്കുന്ന ഒരു യുവാവിന്റെ റോളിൽ ആണ് കാളിദാസൻ എത്തുന്നത്. സതീഷ് കുറുപ്പാണ് കാമറ കൈകാര്യം ചെയുന്നത്, ജീത്തു ജോസഫിന്റെ ഭാര്യ ലിന്റ ജിത്തുവിന്റേതാണ് ചിത്രത്തിന്റ കഥ.

അനിൽ ജോൺസൻ സംഗീതവും, അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു.ഷൂട്ട് പൂർത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. അർജെന്റിന ഫാൻസ്‌ കാട്ടൂർ കടവ് എന്ന മിഥുൻ മാനുവൽ ചിത്രമാണ് കാളിദാസിന്റെ അടുത്ത റീലീസ്. ടീസര്‍ കാണാം…

Comments are closed.