ജിമിക്കി കമ്മൽ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല – അഭിഷേക് ബച്ചൻ

0
105

ഈ വർഷം ഏറ്റവും വലിയ ഹിറ്റായ മലയാള ഗാനം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ ” ജിമിക്കി കമ്മൽ “. അങ്ങനെ പറഞ്ഞാൽ തീരുമോ ജിമിക്കി കമ്മൽ തരംഗത്തിന്റെ കഥ.. ഇല്ല.. ഏറ്റവും ഹിറ്റായ ഇന്ത്യൻ ഗാനം എന്ന് പറയേണ്ടി വരും. ജിമിക്കി കമ്മലിനെ പറ്റി. ഇന്ത്യയും കടന്നു ലോക രാജ്യങ്ങളിലേക്കാണ് ആ പാട്ട് കടന്നു പോയത്. വിദേശികൾ പോലും ആ പാട്ടിനൊത്തു താളം ചവിട്ടി. മാധ്യമ ഭീമൻ രുപാർട് മർഡോക്ക് ഏറ്റെടുത്ത ഗാനം ഇപ്പോഴും വിദേശ നാടുകളിൽ അലയടിക്കുന്നുണ്ട്.


അൻപതു മില്യൺ വ്യൂസ് നേടി കുതിക്കുന്ന ജിമിക്കി കമ്മൽ ആ നേട്ടം നേടുന്ന ആദ്യ മലയാള ഗാനമാണ്. ഭാസ്കർ ദി റാസ്കലിലെ ഐ ലവ് മൈ മമ്മി എന്ന ഗാനത്തിന്റെ നേട്ടം വെറും ഒന്നര മാസം കൊണ്ട് കടന്ന ജിമിക്കി കമ്മൽ ഇപ്പോഴും കൂടുതൽ കാഴ്ചക്കാരെ നേടി മുന്നോട്ട് കുതിക്കുകയാണ്. അതിനു തെളിവായി ഒരു കാര്യം കൂടി. നടനും അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചനാണ് തന്റെ ജിമിക്കി കമ്മൽ പ്രണയം തുറന്നു പറഞ്ഞു ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്

ട്വിറ്റെർ വഴിയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. “ഇപ്പോഴത്തെ പ്രധാന പരിപാടി ജിമിക്കി കമ്മൽ കേട്ടു കൊണ്ടിരിക്കുക എന്നതാണ്. കേട്ടു കേട്ടു മതിയാകുന്നില്ല ” ഇങ്ങനെയാണ് അഭിഷേക് പറയുന്നത്. പാട്ടിന്റെ ലിങ്കും അഭിഷേക് ഷെയർ ചെയ്തിട്ടുണ്ട്. അൻപതു മില്യൺ കടന്നിട്ടും ജിമിക്കി കമ്മൽ ഇപ്പോഴും സ്റ്റാർ തന്നെയാണ് !!