ജിമിക്കി കമ്മലിന്റെ താള വേഗത്തിലേക്ക് വാതിൽ തുറന്നു വന്ന ലാലേട്ടൻ – ലാലേട്ടന്റെ കിടിലൻ ഡാൻസ്

0
28

അൻപത്തി ഏഴു വയസായി ആ മനുഷ്യനെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്, പക്ഷെ ഡാൻസ് കണ്ടാൽ അത്രയും വയസു ഉണ്ടോ എന്ന് സംശയം വരും. ഏറെ കാത്തിരിപ്പിന് ശേഷം വന്ന ലാലേട്ടന്റെ കൊലമാസ്സ് ഐറ്റം ജിമിക്കി കമ്മലിലെ അദ്ദേഹത്തിന്റെ ഡാൻസ് നമ്പർ കണ്ടവർ മൂക്കത്തു വിരൽ വച്ചു അങ്ങനൊന്നു പറയാതിരിക്കില്ല. ഈ പ്രായത്തിലും ആ താളവും വേഗവും ഈ മനുഷ്യനെ വ്യത്യസ്തനാകുന്നു. ഒരുപക്ഷെ കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണങ്ങൾക്ക് ഏറെ അർഹനായ ഒരാൾ എന്ന് ഈ ഡാൻസ് കണ്ടു വീണ്ടും വീണ്ടും പറയേണ്ടിയിരിക്കുന്നു.

വൈറലിന്റെ അങ്ങേത്തലക്കൽ ജിമിക്കി കമ്മൽ എന്ന സ്ഥിതിയാണിപ്പോ. ബി ബി സി യിൽ വരെ റിപ്പോർട്ട്‌ വന്ന ആടാറു ഐറ്റം. ആ ജിമിക്കി കമ്മലിന്റെ താളവേഗത്തിലേക്കാണ് വിഡിയോയിലേത് പോലെ വാതിലും തള്ളിത്തുറന്നു ലാലേട്ടൻ എത്തിയത്. വീഡിയോ വന്നു നിമിഷങ്ങൾക്കകം അസംഖ്യം ഷെയറുകളും കമെന്റുകളുമാണ് വന്നിരിക്കുന്നത്. ഇത് അടുത്ത വൈറൽ ഹിറ്റിനുള്ള ഐറ്റം ആണെന്നാണ് സോഷ്യൽ മീഡിയയിലെ പറച്ചിൽ

വിദേശികൾ ഉൾപ്പെടെ പലരും ഈ ഗാനത്തിന് ചുവടു വച്ചപ്പോഴും , മലയാളികൾ ആഗ്രഹിച്ചിരുന്നു ലാലേട്ടൻ ഗാനത്തിന് ചുവടു വച്ച് കാണാൻ.മലയാളികൾ പ്രായഭേദമില്ലാതെ ആഘോഷമാക്കിയ ഈ ഗാനം ഇന്ത്യയിലെ മറ്റു ഭാഷക്കാരും ഏറ്റെടുത്തു. ഒടുവിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 2017 ലെ ഇന്ത്യയിലെ ആദ്യ പത്തു ഗാനങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഇൻഡ്യയോട്ടെക്കെ അലയടിച്ച ഗാനം വിദേശങ്ങളിൽ ട്രെൻഡായി മാറി.