ജല്ലിക്കട്ട് കിടിലന്‍ ടീസർ എത്തി…ലിജോ ജോസ് പെല്ലിശ്ശേരി, ഓരോ സിനിമ കഴിയുമ്പോഴും ഈ പേരിന്റെ തിളക്കം കൂടുകയാണ്. ലിജോയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ അതീ മനുഷ്യന്റെ ക്രാഫ്‌റ്റു കൊണ്ട് മാത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച സംവിധായകരുടെ. നിരയിലേക്ക് ഒരു കസേരയും വലിച്ചിട്ട് ഇരിക്കുകയാണ് എൽ ജെ പി എന്ന മജീഷ്യൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ജെല്ലിക്കെട്ടിനെ കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമിയും

ടോറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സമകാലീന ലോക സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിനെ പ്രശംസകൾ കൊണ്ട് മൂടിയിരുന്നു ക്രിട്ടിക്കുകൾ. സിനിമകളുടെ റിവ്യൂ അഗ്രരിഗേറ്റോർസ് ആയ റോട്ടണ് ടൊമാറ്റോ വെബ്സൈറ്റ് ഈ വർഷത്തെ ടിഫിൽ ( ടൊറന്റോ ഫിലിം ഫെസ്റ്റിവൽ ) നിന്നും തിരഞ്ഞെടുത്ത പത്തു സിനിമകളിൽ ഒന്നായിരിക്കുകയാണ് ജെല്ലിക്കെട്ട്. എണ്പത്തിയാറു ശതമാനം റേറ്റിംഗ് ആണ് ജല്ലിക്കട്ട്നു റോട്ടണ് ടൊമാറ്റോസിൽ ലഭിച്ചിരിക്കുന്നത്.

ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാവുന്നത്. തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ഹരീഷും ആർ ജയകുമാറുമാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറയും ദീപു ജോസഫ് എഡിറ്റിങും നിർവഹിക്കുന്നു. പതിവ് പോലെ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Comments are closed.