”ജയസൂര്യയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഒരെളുപ്പവഴിയുണ്ട്”!!ചാക്കോച്ചന്‍റെ ഐഡിയ ഇങ്ങനെ..ആഷിഖ് അബു ചിത്രം വൈറസ് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. നിരൂപ പ്രശംസ ഏറെ നേടിയ ചിത്രം നിപ്പാ കാലത്തു കേരളം അനുഭവിച്ച യാഥാർഥ്യങ്ങളുടെ സിനിമാറ്റിക് വേർഷൻ ആണ്. ഒരു വലിയ താരനിര ചിത്രത്തിനുണ്ട്. യഥാർഥ ജീവിതത്തിലെ പല ഹീറോകളായി ആണ് ചിത്രത്തിലെ താരങ്ങൾ വെള്ളിത്തിരയിൽ അഭിനയിച്ചത്.

ചിത്രത്തിൽ അഭിനയിച്ച ടോവിനോയും മഡോണയും ചാക്കോച്ചനും ആണ് ഇന്റർവ്യൂവിൽ എത്തിയത്. വൈറസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഇവർ പങ്കു വച്ചു. ഇതിനിടയിൽ ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത് വൈറസ് ആണെന്ന തമാശകളും പങ്കു വച്ചു. ഇതിനിടയിൽ ജയസൂര്യയെ കുറിച്ച് ചാക്കോച്ചൻ കിടിലൻ ഒരു തമാശ പൊട്ടിച്ചു. മലയാള സിനിമയിൽ നിന്ന് വലിയൊരു കാസ്റ്റ് ഉണ്ടായിട്ടും ജയസൂര്യ എന്ത് കൊണ്ട് വൈറസിൽ ഇല്ലെന്നു താൻ അത്ഭുതപെട്ടതായി ചാക്കോച്ചൻ പറയുന്നു. ജയസൂര്യയെ ചിത്രത്തിൽ അഭിനയിപ്പിക്കാൻ ഒരു വഴിയുണ്ടെന്നു പറഞ്ഞു ചാക്കോച്ചൻ പൊട്ടിച്ച തമാശ ഇങ്ങനെ…

” ജയസൂര്യയെ അഭിനയിപ്പിക്കാൻ സമ്മതിക്കണം എങ്കിൽ ടൈറ്റിൽ റോൾ വൈറസ് ആയി ആണ് അവൻ അഭിനയിക്കുന്നത് എന്ന് പറയണം. അപ്പോൾ അവൻ അതിന്റെ മേക് അപ് എങ്ങനെയാണ്, രൂപം എങ്ങനെയാണു എന്നൊക്ക ചോദിച്ചു അഭിനയിക്കാൻ വരും. “.

Comments are closed.