ജയസൂര്യയും കുടുംബവും – ചില കുടുംബ ചിത്രങ്ങള്‍ കാണാം !!!

0
97

മണി-തങ്കം ദമ്പതികളുടെ മകനായി 1978-ൽ ജനിച്ചു. 2004-ൽ സരിതയുമായി പ്രണയവിവാഹം. 2006-ൽ മകൻ അദ്വൈത്, 2011-ൽ മകൾ വേദ എന്നിവർ ജനിച്ചു. ദോസ്ത് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തി. 2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഒരു ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടു തമിഴിലും നായകനായി. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത യുവതാരങ്ങളിൽ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ചു. അഞ്ചു തമിഴു ചിത്രത്തിൽ അഭിനയിച്ചു. നാല്പ്പതിലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നർമരംഗങ്ങളിലെ മികവുമാണ് വളർച്ചക്ക് സഹായകമായ ഘടകമായത്‌