ജയറാമിനൊപ്പം വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം…മാർക്കോണി മത്തായിയുടെ കിടിലന്‍ ടീസര്‍..വിജയ് സേതുപതി, തമിഴിൽ മാത്രമല്ല മലയാളത്തിലും നല്ലൊരു ആരാധക വൃന്ദം സൃഷ്ടിക്കാൻ വിജയ് സേതുപതിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ നിരവധി അവസരങ്ങൾ കൈവന്നെങ്കിലും, വിജയ് സേതുപതി അതൊന്നും സ്വീകരിച്ചിരുന്നില്ല. ഒടുവിൽ മലയാളത്തിൽ വിജയ് സേതുപതി അഭിനയിക്കാൻ തീരുമാനിച്ചത് ജയറാം ചിത്രം മാർക്കോണി മത്തായിയിലാണ്. സ്വാഭാവിക അഭിനയ ശൈലി കൊണ്ട് ശ്രദ്ധേയനായ വിജയ് സേതുപതി ജയറാമിനൊപ്പം സിനിമയിലെത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ടീസര്‍ കാണാം…

Comments are closed.