ജയറാം ചിത്രത്തിൽ നിന്നും വരലക്ഷ്മി പിന്മാറി .പ്രൊഡക്ഷൻ ടീമിനെതിരെ ആരോപണവുമായി ശരത് കുമാറിന്റെ മകൾvaru

കസബയിലെ തന്റേടിയായ നായികയെ അവതരിപ്പിച്ച വരലക്ഷ്മി ശരത്കുമാർ വീണ്ടും വാർത്ത മാധ്യമങ്ങളിൽ നിറയുന്നു .നടൻ വിശാലുമായുള്ള ബ്രേക്ക് അപ്പിന്ശേഷം അധികം ചിത്രങ്ങൾ കമ്മിറ്റ് ചെയ്യാതിരുന്ന വരലക്ഷ്മി ഈ ഇടെ ജയറാം സമുദ്രക്കനി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരുന്നു ട്വിറ്ററിലൂടെ. സമുദ്രകനി തന്നെ തമിഴിൽ സംവിധാനം ചെയ്ത അപ്പ എന്ന ചിത്രത്തിന്റെ മലയാളം വേർഷൻ ആണ് ആകാശമിട്ടായി എന്ന് റിപോർട്ടുകൾ വന്നിരുന്നു. കസബക്ക് ശേഷം വരലക്ഷ്മി കമ്മിറ്റ് ചെയ്ത ഈ ചിത്രത്തിൽ നിന്നും താൻ ഇപ്പോൾ പിന്മാറി എന്നാണ് ഇപ്പോൾ ട്വീറ്റ് ചെയ്തിരിക്കുന്നത്


ഇങ്ങനെ ആണ് ട്വീറ്റ്
“എന്റെ തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദി. എനിക്ക് മെയിൽ ഷോവിനിസ്റ്റുകളും മര്യാദയില്ലാത്തവരുമായുള്ള പ്രൊഡക്ഷൻ ടീമിനൊപ്പം വർക്ക് ചെയ്യാൻ സാധിക്കില്ല ”

ചിത്രീകരണം തുടങ്ങി 3 ദിവസത്തിനു ശേഷമാണ് വരലക്ഷ്മി ചിത്രത്തിൽ നിന്നും പിന്മാറുന്നത് എന്നാൽ ചിത്രത്തിന്റെ നിർമാതാവ് സുബൈർ പറയുന്നത് ഇങ്ങനെ
“അല്‍പം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിലെ കഥാപാത്രമാവാന്‍ ആവശ്യം. ‘കസബ’യില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല ഇപ്പോള്‍ അതുകൊണ്ട് ഞങ്ങൾ വരലക്ഷ്മിയെ മാറ്റി .മാത്രമല്ല രണ്ടു മാസമായി ഞങ്ങൾ വരലക്ഷ്മിയെ കണ്ടിട്ട് .ഇപ്പോൾ കണ്ടത് കൊച്ചിയിലെ പൂജ ചടങ്ങിൽ വച്ചാണ്.അപ്പോൾ താനെ അവരോട് കാര്യം പറഞ്ഞു .പറയുന്നത് ഏതെങ്കിലും തരത്തില്‍ ഒരു അവഹേളനമാകരുതല്ലോ, അവര്‍ പേരെടുത്ത ഒരു നടിയല്ലേ” പത്തിലധികം ചിത്രങ്ങൾ നിർമിച്ചിട്ടുള്ള സുബൈർ കൂട്ടിച്ചേർക്കുന്നു

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ കൊച്ചിയിൽ നടന്നു വരുന്നു

Comments are closed.