ജഗതിയെ പഴയ അവസ്ഥയിൽ എത്തിക്കാമെന്ന് വൈദ്യൻ -ചികിത്സക്ക് സമ്മതം അറിയിച്ചു മകൾ പാർവതി

0
236

വർഷങ്ങൾക്ക് മുൻപുള്ള ഒരു വാഹനാപകടത്തിനു ശേഷം നമ്മുടെ ജഗതി ചേട്ടൻ സ്‌ക്രീനുകളിൽ നമ്മെ ചിരിപ്പിക്കാൻ എത്തിയിട്ടില്ല. വളരെ ബുദ്ധിമുട്ടേറിയ അവസ്ഥകളിലൂടെ ആണ് അദ്ദേഹം ഇപ്പോഴും കടന്നു പോകുന്നത്. അദ്ദേഹത്തിന്റെ തിരിച്ചു വരവിനു വേണ്ടി പ്രാര്ഥിക്കാത്തവർ ഉണ്ടാകില്ല. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ കാസര്കോടുകാരൻ മാധവൻ വൈദ്യർ ജഗതിയെ ചികിൽസിച്ചു ഭേദമാക്കാം എന്ന് ഉറപ്പ് നൽകിയിരുന്നു..

‘അദ്ദേഹത്തിന്റെ ശരീരത്തിലൊന്നു തൊട്ടാൽ മതി…ആ നാഡീ ഞരമ്പുകളിലോടൊന്ന് വിരലോടിച്ചാൽ മതി, ധാരാളം… ആ മനുഷ്യന്റെ ദീനത്തിന് ഞാൻ പ്രതിവിധി പറയാം. ജഗതി ശ്രീകുമാർ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്. ഇങ്ങനെയാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വളരെ പ്രശസ്തിയാര്ജിച്ച ഒരു വൈദ്യനാണ് മാധവൻ വൈദ്യർ, ഒരുപാട് പേർ ചികിത്സകൾക്കായി അദ്ദേഹത്തിനെ സ്ഥിരം കാണാൻ എത്താറുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ മാധവൻ വൈദ്യരുടെ വാക്കുകൾ കേട്ട ജഗതി ശ്രീകുമാറിന്റ മകൻ പാർവതി, വൈദ്യർക്ക് ഉറപ്പാണെങ്കിൽ അച്ഛനെ ചികിത്സക്കായി കൊണ്ടുവരാം എന്ന് പറഞ്ഞിരുന്നു.. പാർവതി ഫേസ്ബൂക് ലൈവിലൂടെ പറഞ്ഞ വാക്കുകൾ ഇങ്ങനെ.

മാധവൻ വൈദ്യരുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. പപ്പയെ കാസർകോട് എത്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യമേ പറയേട്ടേ, അത് അത്യന്തം ശ്രമകരമായ കാര്യമാണ്. ഒരു മണിക്കൂറിൽ കൂടുതൽ അദ്ദേഹത്തിന് യാത്ര ചെയ്യാനാകില്ല. ഒരു നൂൽപ്പാലത്തിനിടയിലൂടെയാണ് പപ്പയെ ഞങ്ങൾ കൊണ്ടു പോകുന്നത്, ഇത്രയും ദൂരം യാത്ര ചെയ്‌താൽ അദ്ദേഹത്തിന്റെ ആരോഗ്യ നില താളം തെറ്റും. ചികിത്സയ്‌ക്കായി തിരുവനന്തപുരത്തേക്ക് വരുന്ന പക്ഷം അദ്ദേഹത്തിന് വേണ്ട ചെലവുകൾ നൽകണമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് ഞങ്ങൾ ഒരുക്കമാണ്.’