ചിരിയുടെ ചക്രവർത്തി വീണ്ടും!! ഇട്ടിമാണി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു…..

0
84

മോഹൻലാലിൻറെ അടുത്ത ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രത്തിന്റെ ഷൂട്ട് ഏപ്രിൽ 25 മുതൽ തുടങ്ങിയിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിട്ടുണ്ട്. ചിത്രം ഒരു ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആണ്. കുന്നംകുളത്തുകാരൻ ഇട്ടിമാണി എന്ന കഥാപാത്രത്തിനെ ആണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.

സമീപകാലത്തു ലാലേട്ടനെ കണ്ടതിൽ വച്ചേറ്റവും ഫ്രഷ്‌നെസ്സ് ഉള്ള സ്റ്റില്ലുകൾ .ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഇതുവരെ പുറത്തു വന്ന ഓരോ ലൊക്കേഷൻ സ്റ്റീലും കണ്ടു സോഷ്യൽ മീഡിയ പറയുന്നതിങ്ങനെ . കുസൃതിച്ചിരിയുമായി തടി കുറച്ചു ലാലേട്ടനെ ഓരോ സ്റ്റീലിലും കാണുമ്പോൾ ആരാണ് അങ്ങനെ പറയാതിരിക്കുക.. ചിത്രത്തിൽ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന കോസ്റ്യൂമുകളെ കുറിച്ച് പ്രശംസിക്കുന്നവരും ഒരുപാട് പേരുണ്ട്. സംഭവം ബ്രഹ്മാണ്ഡം ഒന്നും അല്ലെങ്കിൽ കൂടി വളരെയധികം പ്രതീക്ഷയുണർത്തുന്ന ചിത്രം തന്നെയാണ് ഇട്ടിമാണി.

ജിബു ജേക്കബിന്റെ സംവിധാന സഹായികൾ ആയിരുന്ന ജിബി – ജോജു ടീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കും എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹണി റോസ് ആണ് ചിത്രത്തിലെ നായിക. വിനു മോഹൻ, ധർമജൻ,ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കേരളത്തിലും കേരളത്തിന് പുറത്തും ഇട്ടിമാണി ഷൂട്ട് ചെയ്യും. കുറച്ചു രംഗങ്ങൾ സിംഗപ്പൂർ ആണ് ചിത്രീകരിക്കുന്നത്. നവാഗത സംവിധായകർ തന്നെയാണ് ചിത്രത്തിന്റ തിരക്കഥയും ഒരുക്കുന്നത്. ഓണം റീലീസാണു ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.