ചാക്കോച്ചന്‍റെ മകന്‍റെ മാമോദീസ..വീഡിയോ



ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും മൂളി ഫാസിൽ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് വർഷങ്ങൾ ഇരുപതിന്‌ മേലെയായി. തന്റെ ആരാധിക കൂടെ ആയിരുന്ന ആയിരുന്ന പ്രിയയെ ആണ് ചാക്കോച്ചൻ വിവാഹം ചെയ്തത്. പതിനാലു വർഷങ്ങൾക്ക് മുൻപാണ് വിവാഹം നടന്നത്. പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ ഏപ്രില്‍ മാസം ചാക്കോച്ചന് ഒരു കുഞ്ഞു പിറന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ചാക്കോച്ചൻ തന്നെയായിരുന്നു ഈ കാര്യം അറിയിച്ചത്.

മകന്റെ പേര് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ്. 2005 ഏപ്രിൽ രണ്ടിനാണ് പ്രിയയെ ചാക്കോച്ചൻ ജീവിതസഖിയാക്കിയത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ചാക്കോച്ചന്റെ ജീവിതം ഇപ്പോൾ കുഞ്ഞിന് ചുറ്റും കറങ്ങുകയാണെന്നാണ് പ്രിയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ചാക്കോച്ചന്റെ മകന്റെ മാമോദീസ ചടങ്ങ് കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ മാധ്യമങ്ങളിൽ വൈറലാണ്.

Comments are closed.