ചാക്കോച്ചനിട്ടു പുതിയ നായികമാർ കൊടുക്കുന്ന അള്ളു!!

0
254

കുഞ്ചാക്കോ ബോബൻ, 1997 ൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചൻ പിന്നെ യുവത്വത്തിന്റെ ഹരമായിരുന്നു. ഏറെ കാലം തിളങ്ങി നിന്ന ശേഷം ചാക്കോച്ചൻ ഒരു ബ്രെക്ക് എടുത്തു. രണ്ടാം വരവിലും കിടിലൻ കഥാപാത്രങ്ങൾ ചാക്കോച്ചനെ തേടി വന്നു. തന്റെ പുതിയ ചിത്രമായ അള്ളു രാമേന്ദ്രന്റെ റീലിസിനു വേണ്ടി കാത്തിരിക്കുകയാണ് ചാക്കോച്ചനിപ്പോൾ.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആർ ജെ മൈക്കിന് ചാക്കോച്ചൻ ഒരു ഇന്റർവ്യൂ നൽകിയിരുന്നു. മൈക്ക് ഇന്റർവ്യൂവിൽ ചാക്കോച്ചനോട് ചോദിച്ച ഒരു ചോദ്യം ഇങ്ങനെ. ചാക്കോച്ചനിട്ട് ഏറ്റവും കൂടുതൽ അടുത്തിടെ വയ്ക്കുന്ന അള്ളുകൾ ഏതാണ് എന്നായിരുന്നു. രസകരമായ രീതിയിൽ ചാക്കോച്ചൻ പറഞ്ഞത് ഏറ്റവും കൂടുതൽ അള്ളു വയ്ക്കുന്നത് പുതുമുഖ നായികമാരാണ് എന്നാണ്.

ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ ” അത് പുതിയ നായികമാരാണ്. അവർ എല്ലാ ഇന്റർവ്യൂയിലും പറയും. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴാണ് ചാക്കോച്ചന്റെ ഫാൻ ആയത് എന്നൊക്കെ. പ്രത്യേകിച്ച് ഈ അപർണ്ണ ബാലമുരളി ഒക്കെ സ്ഥിരം അങ്ങനെ ഇന്റർവ്യൂവിൽ പറഞ്ഞു എന്റെ പ്രായം നാട്ടുകാരെ ഓർമ്മിപ്പിക്കും.”