ചരിത്ര സിനിമകളിൽ കുഞ്ഞാലി മരക്കാരിനോളം അധ്വാനിച്ചെടുത്ത ചിത്രങ്ങൾ കുറവായിരിക്കും – സാബു സിറിൽബ്രഹ്‌മാണ്ഡ വിസ്മയമാകാൻ ഒരുങ്ങുകയാണ് കുഞ്ഞാലി മരക്കാർ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നാൽപതു സിനിമകൾക്ക് മുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രിയദർശൻ മോഹൻലാൽ ടീമിൽ നിന്നുള്ള അടുത്ത ചിത്രമാണ്. ഒരു വമ്പൻ താരനിരയും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. ടെക്നിക്കലിയും സിനിമക്ക് പിന്നിലെ ക്രൂ അതി ഗംഭീരമാണ്.അഞ്ചു തവണ ദേശിയ അവാർഡ് നേടിയ സാബു സിറിൽ ആണ് ചിത്രത്തിന്റെ കലാസംവിധായകൻ.

സാബു സിറിൽ രാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി ഒരുക്കിയിരിക്കുന്നത് വമ്പൻ സെറ്റാണ്. പഴയകാല പടക്കപ്പലുകൾ അടക്കമുള്ള വമ്പൻ സെറ്റിനൊപ്പം 200*200 വലിപ്പമുള്ള വമ്പൻ ടാങ്കും കടലിലെ യുദ്ധരംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ചരിത്ര സിനിമകളിൽ കുഞ്ഞാലി മരക്കാരോളം അധ്വാനിച്ചു ചെയ്യേണ്ട സിനിമകൾ വളരെ കുറവാണെന്നു സാബു സിറിൽ പറയുന്നു.

മരക്കാരിന്റേത് ബാഹുബലിയെക്കാൾ വലിയ സെറ്റാണോ എന്ന ചോദ്യത്തിന് ” വലിയ സെറ്റിട്ടതു കൊണ്ട് നല്ല സിനിമ ഉണ്ടാകുന്നില്ല. ബാഹുബലിയും മരക്കാരും രണ്ടും രണ്ടു തരത്തിലെ സിനിമകളാണ് ” എന്ന് അദ്ദേഹം മറുപടി നൽകി. അദ്ദേഹം ഇങ്ങനെ കൂടെ കുറിചു. ” അഞ്ഞൂറ് വര്ഷം മുൻപുള്ള കേരളത്തിന്റെ കഥയാണിത്. സംഭവങ്ങൾ ചരിത്രത്തിൽ രേഖപെടുത്തിയുട്ടുണ്ടെങ്കിലും അന്നത്തെ വസ്ത്രം ആഭരണം അവയുടെ നിറം എന്നിവക്കൊന്നും കൃത്യമായ രേഖകളോ ചിത്രങ്ങളോ ഇല്ല. പലരുടെയും ഭാവന കൊണ്ടാണ് ചിത്രത്തിൽ ആവശ്യമുള്ളവ വരച്ചെടുത്തത്. അവ ഉണ്ടാക്കാൻ എളുപ്പമായിരുന്നില്ല…

Comments are closed.