ചപ്പാത്തി ചോദിച്ചപ്പോൾ വേണമെങ്കിൽ ചോറ് കഴിക്കടാ”!! വന്നവഴി സഹിച്ച അപമാനങ്ങളെ പറ്റി ടോവിനോസിനിമ എന്നത് ഒരു മായിക ലോകമാണ്. ഈ സ്വപ്ന ലോകത്തേക്ക് ആഗ്രഹങ്ങളും പേറി എത്തിയ ആളുകളിൽ വലിയൊരു ശതമാനവും എങ്ങും എത്താതെ വീണു പോകുകയായിരുന്നു. രക്ഷപെട്ടവരിൽ കുറച്ചു പേർ ലോകം വാഴ്ത്തുന്ന താരങ്ങളായി. അവരിൽ ഒരാളാണ് ടോവിനോ തോമസ്, യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ സ്വന്തം കഴിവിന്റെ മികവിൽ പടവുകൾ നടന്നു കയറിയ ടോവിനോ പിന്നിട്ട ജീവിത വഴികളെ പറ്റിയും കഷ്ടപാടുകളെയും പറ്റി മനോരമയുടെ നേരെ ചൊവ്വേ പ്രോഗ്രാമിൽ പറഞ്ഞിരുന്നു..

ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഏറെ കഷ്ടപെട്ടു എന്ന് പറഞ്ഞ ടോവിനോ തന്റെ മുഖം മലയാള സിനിമക്ക് ചേർന്നതല്ല എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. കാശ് വാങ്ങി സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കി തരാമെന്നു പറയുന്നവരും ജീവിതത്തിലൂടെ ഒരുപാട് കടന്നു പോയിട്ടുണ്ട് എന്ന് പറയുന്ന ടോവിനോ കൈയിൽ കാശില്ല എന്ന് പറയുമ്പോൾ ഉള്ളത് എടുക്ക് എന്ന മട്ടിൽ ആയിരിക്കും പിന്നെ പെരുമാറുന്നത് എന്നും കൂട്ടിച്ചേർക്കുന്നു.

ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഏറെ കഷ്ടപെട്ടു എന്ന് പറഞ്ഞ ടോവിനോ തന്റെ മുഖം മലയാള സിനിമക്ക് ചേർന്നതല്ല എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തിൽ സൂചിപ്പിചു . കാശ് വാങ്ങി സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കി തരാമെന്നു പറയുന്നവരും ജീവിതത്തിലൂടെ ഒരുപാട് കടന്നു പോയിട്ടുണ്ട് എന്ന് പറയുന്ന ടോവിനോ കൈയിൽ കാശില്ല എന്ന് പറയുമ്പോൾ ഉള്ളത് എടുക്ക് എന്ന മട്ടിൽ ആയിരിക്കും പിന്നെ പെരുമാറുന്നത് എന്നും കൂട്ടിച്ചേർക്കുന്നു.

“മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോൾ, ‘അപ്പുറത്ത് ചോറുണ്ടാകും, വേണമെങ്കിൽ പോയി കഴിക്കെടാ’ എന്ന് പറഞ്ഞവരുണ്ട്. മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാൻ വെറ്റ് ടിഷ്യു ചോദിച്ചപ്പോൾ ‘പൈപ്പുവെള്ളത്തിൽ കഴുകിക്കളയെടാ’ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ തന്നെ അപമാനിച്ചവരെ കാണുമ്പോളും ഞാൻ മാന്യമായി ആണ് പെരുമാറാറുള്ളത്. ഞാൻ അവരെക്കാൾ ഉയർന്ന നിലയിലാണ്. പിന്നെ ഈ മാന്യമായി പെരുമാറുന്നതും ഒരു മധുര പ്രതികാരം തന്നെയാണല്ലോ.”

Comments are closed.