ചന്ദ്രോത്ത് പണിക്കരാകാൻ വമ്പൻ മേക്ക് ഓവർ നടത്തി ഉണ്ണി മുകുന്ദൻ….വർക്ക് ഔട്ട് പ്ലാൻ ഇങ്ങനെ….മാമാങ്കം എന്ന മാഗ്നം ഓപസ് പീരീഡ് ഡ്രാമ അണിയറയിൽ ഒരുങ്ങുകയാണ്. ഷൂട്ട് ഏകദേശം പൂർത്തിയായ സിനിമ 16, 17 നൂറ്റാണ്ടുകളിൽ ഭാരതപുഴയുടെ തീരങ്ങളിൽ നടന്ന മാമാങ്കം മഹോത്സവത്തിന്റെ ചരിത്രത്തെ തുറന്നു കാണിക്കും. ചരിത്ര വേഷങ്ങളിൽ എന്നും അതി ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു ഗംഭീര വേഷത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഉണ്ണി മുകുന്ദനും അതി ശക്തമായ ഒരു വേഷവുമായി ചിത്രത്തിൽ എത്തുന്നുണ്ട്. ചന്ദ്രോത്ത് പണിക്കർ എന്ന വേഷം ഉണ്ണിയുടെ കരിയർ ബെസ്റ്റ് ആകുമെന്ന് അനുമാനിക്കാം..

അപ്രതീക്ഷിതമായി ആണ് ഉണ്ണി മാമാങ്കത്തിൽ എത്തുന്നത്, മറ്റൊരു നടന് പകരം അവസാന നിമിഷം സിനിമയിൽ എത്തിയ ഉണ്ണി കളരി അഭ്യാസിയായ ചന്ദ്രോത്ത് പണിക്കർ ആകാൻ ശാരീരികമായി ഒരുപാട് മേക്ക് ഓവർ നടത്തി. കഠിനമായി വർക് ഔട്ടിലൂടെ ആണ് ഉണ്ണി ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ട ശരീരം ഒരുക്കിയെടുത്തത്. ശരീരത്തിലെ ഫാറ്റ് മുഴുവൻ വർക്ക് ഔട്ടിലൂടെ കട്ട് ചെയ്ത ഉണ്ണി അതിനു വേണ്ടി ഏറെ എഫ്‌ഫോർട് എടുത്തിരുന്നു…

എട്ടു മാസത്തിനിടെ മൂന്നു തവണയാണ് ഉണ്ണി ഡയറ്റ് പ്ലാൻ മാറ്റിയത്. ഉണ്ണിയുടെ വർക്ക് ഔട്ട് പ്ലാൻ ഇങ്ങനെയായിരുന്നു. രാവിലെ അഞ്ചു മണിക്ക് ഉണരും. ജിമ്മിൽ പോകുന്നതിനു മുൻപ് ഓട്സ്, അല്ലെങ്കിൽ ആപ്പിൾ കഴിക്കും. ശേഷം ജിമ്മിൽ. ഷൂട്ടിംഗ് സെറ്റിൽ അഞ്ചു നേരമാണ് ഉണ്ണിയുടെ ഭക്ഷണം.പീനട്ട് ബട്ടർ സാൻഡ്വിച്, വീറ്റ് ബ്രെഡ്, ഗ്രിൽഡ് ചിക്കെൻ, പ്രോടീൻ ഷേക്ക്, ഓട്സ്, സ്വീറ് പൊട്ടറ്റോസ് എന്നിങ്ങനെ പോകുന്നു ഡയറ്റ് മെനു. രാത്രി 7.30 ന് ഡിന്നർ Alfam ചിക്കൻ, തേൻ തുടങ്ങിയ മെനു. 9.30ന് ഷൂട്ട് കഴിഞ്ഞ ശേഷം ഒന്നര മണിക്കൂർ കഠിനമായ ജിം വർക്ക് ഔട്ട്. ഇങ്ങനെ പോകുന്നു ഉണ്ണിയുടെ ഡയറ്റ് വർക്ക് ഔട്ട് പ്ലാൻ

Comments are closed.