ചക്കിയെന്ന അമേയ….ഉപ്പും മുളകിലെ പാറുക്കുട്ടിയായത് ഇങ്ങനെ….അവതരണം കൊണ്ടും നടി നടന്മാരുടെ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു നീലു എന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും കഥകൾ ഓരോ ദിനവും കാണാൻ കാത്തിരിക്കുന്ന ആളുകളേറെയുണ്ട്. ഉപ്പും മുളകും ഫാൻസ്‌ എന്ന് പറയാൻ കഴിയുന്ന തരത്തിലെ കടുത്ത ആരാധകരാണ് കൂടുതൽ.

ഉപ്പും മുളകിലെ ആർക്കായിരിക്കും ഏറ്റവും കൂടുതൽ ഫാൻസ്‌. ബാലു, നീലു, മുടിയൻ, കേശു, ശിവ, ലച്ചു ഇവരിൽ ആർക്കാണ് ഏറ്റവും കൂടുതൽ ആരാധകർ. ഇവർക്കൊന്നും ആകില്ല അത് നമ്മുടെ കൊച്ചു മിടുക്കി പാറുകുട്ടിക്ക് ആയിരിക്കും. പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും ഏറ്റവും ആരാധകരുള്ളയാളും പാറുക്കുട്ടി തന്നെ.

കരുനാഗപ്പള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും മകളാണ് പാറുക്കുട്ടി. അനിൽകുമാറിനും ഗംഗാ ലക്ഷ്മിക്കും രണ്ടു മക്കളാണ്. അമേയ എന്നതാണ് പാറുകുട്ടിയുടെ യഥാർഥ പേര്. വീട്ടിൽ അച്ഛനും അമ്മയും ചക്കി എന്നു വിളിക്കും. നാലമത്തെ മാസം മുതൽ ക്യാമറക്ക് മുന്നിൽ അഭിനയിച്ചു തുടങ്ങിയതാണ് ഈ മിടുക്കി. ഉപ്പും മുളകിലെ കുടുംബം സ്വന്തം കുടുംബം പോലെ തന്നെയാണ് പാറുക്കുട്ടിക്ക്.

ഇപ്പോൾ ഒരു വയസു കഴിഞ്ഞു അമേയ എന്ന പാറുകുട്ടിക്ക്. അനിൽ കുമാറിന്റെയും ഗംഗാ ലക്ഷ്മിയുടെയും മൂത്ത മകൾ അനിഖ എൽ കെ ജി വിദ്യാർഥിനിയാണ്. മാസത്തിൽ പകുതി ദിനവും പാറുക്കുട്ടി ഉപ്പും മുളക് കുടുംബത്തിനൊപ്പം ഷൂട്ടിൽ ആയിരിക്കും. ഓഡിഷനിലൂടെ ആണ് പാറുക്കുട്ടി ഉപ്പും മുളകിൽ എത്തുന്നത്. പ്രായം ഒരു വയസ് മാത്രമാണെങ്കിലും ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് പാറുകുട്ടിക്ക് ആണ് അതിനു തെളിവാണ് പാറുകുട്ടിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ സോഷ്യൽ മീഡിയയിൽ കിട്ടുന്ന വരവേൽപ്പ്…

Comments are closed.