ചക്കരമാവിൻ കൊമ്പത്തു റിവ്യൂ – ചെറിയ കുട്ടികളുടെ വലിയ ലോകംഇന്ന് കേരളത്തിൽ റിലീസിനെത്തിയ പ്രധാന ചിത്രങ്ങളിൽ ഒന്നാണ് ചക്കര മാവിൽ കൊമ്പത്ത്. നവാഗതനായ ടോണി ചിറ്റേട്ടുകുളം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബ്രാൻഡ്‌സ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് . ബാല താരം ഗൗരവ് മേനോൻ , ഹരിശ്രീ അശോകൻ, ജോയ് മാത്യു എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു ഗൗരവമേറിയ വിഷയത്തെ ഹാസ്യത്തിന്റെ ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ ഗൗരവ് മേനോനും ജോയ് മാത്യുവുമാണ്. ഒരു ഹൃദയസ്പർശിയായ ഒരു ചിത്രം എന്ന് നിസംശയം പറയാം. സമകാലിക സമൂഹം തങ്ങളിലേക്ക് പോകുന്നതിന്റെ നഷ്ടങ്ങളും ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയും പ്രകൃതിയുടെ സംരക്ഷണവും മാനുഷിക മൂല്യങ്ങളും ചിത്രം പകർന്നു നൽകുന്നു. ഉത്തമൻ എന്ന ഗൗരവ് മേനോൻ അവതരിപ്പിക്കുന്ന കുട്ടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പോകുന്നത്. ഉത്തമൻ ആലിമമ്മൂക്കാ എന്ന വൃദ്ധനായ ജോയ് മാത്യു കഥാപാത്രത്തിനോട് സൗഹൃദത്തിലാകുകയും. ആലിമമ്മൂക്കക്ക് ചില നിധികളെ പറ്റിയുള്ള അറിവുകൾ ഉണ്ടെന്ന് അറിയുകയും. അതിന് വേണ്ടി ഉത്തമൻ ചില തീരുമാനങ്ങൾ എടുക്കുകയും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രം പരാമർശിക്കുന്നു.
ഉത്തമനായി കൊച്ചുമിടുക്കൻ ഗൗരവ് മേനോൻ അക്ഷരാർഥത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഉത്തമന്റെ തേടലുകൾ നമ്മെ അതിലേക്കു നയിപ്പിക്കുന്നു . സിനിമയിൽ പ്രതിപാദിച്ച മൂല്യങ്ങൾ നമ്മെ ഏറെ ചിന്തിപ്പിക്കുന്നവയായിരുന്നു. പ്രേത്യകിച്ച് അലി കോയ എന്ന കഥാപാത്രം നൽകുന്ന വാക്കുകൾ ഇന്നത്തെ സമൂഹത്തിന് ഏറെ വേണ്ടപ്പെട്ടതാണെന്ന് ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ഉടനീളം നിങ്ങളുടെ കാതുകളിൽ അലയടിക്കും. അത്തരം എലെമെന്റുകൾ പ്രേക്ഷകന് സിനിമ ആസ്വദിക്കാൻ സഹായിച്ചു.
ഗൗരമേറിയ വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടിയിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിരിയും ചിന്തയും നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കെട്ടുറപ്പ് ഇല്ലാത്ത കഥ തന്തുവിൽ നിന്ന് രക്ഷ നൽകുന്നു.

മൂല്യങ്ങളും വൈകാരിക രംഗങ്ങളും പറയാൻ സംവിധായകൻ ടോണി ഉപയോഗിച്ച രീതി എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. തിരക്കഥയിൽ ചിന്തകൾക്കൊപ്പം നർമ്മം കലർത്തിയത് അവയുടെ വിരസത മാറ്റാൻ സാധിച്ചു. സാമാന്യം നല്ല ഒഴുക്കോടെ കഥ പറയാനും ഈ സംവിധായകന് സാധിച്ചു. ബിജിപാലിന്റെ ഗാനങ്ങളും കെ രാജഗോപാലിന്റെ യാഥാർത്യത നിറഞ്ഞ ദൃശ്യങ്ങളും ചിത്രത്തിന്റെ മികവ് കൂട്ടി. ചെറിയ കുട്ടികളുടെ വലിയ ലോകം കാണിച്ചു തരുന്ന ഒരു കൊച്ചു വല്യ ചിത്രമാണ് ചക്കര മാവിൻ കൊമ്പത്തു