ഗൗതമി നായർ വിവാഹിതയായി; വരൻ ശ്രീനാഥ് രാജേന്ദ്രൻ.foram

സെക്കന്റ് ഷോ എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ സംവിധായകനും നടിയും ഇന്ന് വിവാഹിതരാവുകയാണ്. മലയാള സിനിമയെ പുത്തൻ അനുഭവങ്ങളുടെ തലങ്ങളിലേക്ക്  നയിച്ച സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. 2012 ൽ ശ്രീനാഥ് സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിച്ചത് , സെക്കന്റ് ഷോ സിനിമയിൽ കൂടെ  തന്നെയായിരുന്നു ഗൗതമി നായരും മലയാള സിനിമയിലെ നായികയായി   അരങ്ങേറ്റം കുറിച്ചത്.

second

സെക്കന്റ് ഷോ ക്കു ശേഷം ലാൽ ജോസ് സംവിധാനം നിർവഹിച്ചു, ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്‌ളേസ്‌ ആയിരുന്നു ഗൗതമിയുടെ മറ്റൊരു ശ്രദ്ധേയമായ സിനിമ, തുടർന്ന് ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാമ്പസ് ഡയറി എന്ന സിനിമകളിലും ഗൗതമി നായർ നായികയായി അഭിനയിച്ചു. ഡയമണ്ട് നെക്‌ലേസിലെ പ്രകടനത്തിന് ഗൗതമിക്കു ആ വർഷത്തെ മികച്ച സഹ നടിക്കുള്ള ഫിലിം ഫെയർ അവാർഡു ലഭിച്ചിരുന്നു. സെക്കന്റ് ഷോ എന്ന സിനിമയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച സിനിമയായിരുന്നു മോഹൻലാൽ, ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഭരത് എന്നിവരെ അണിനിരത്തിയ കൂതറ.

manorama

ഇന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം കോട്ടയത്ത് വെച്ച് നടന്നത്. വിവാഹത്തിനു ശേഷവും നല്ല വേഷമാണ് തന്നെ തേടി വരുകയാണെങ്കിൽ അഭിനയം തുടരാൻ തയ്യറാണെന്നും, വിവാഹത്തിന് ശേഷവും ഇതിനു മുൻപ് എങ്ങനായിരുന്നോ അങ്ങനെ തന്നെയാകും തുടർന്നും എന്ന് ഗൗതമി പറയുന്നു. ഇരുവർക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു

Comments are closed.