ഗൗതം മേനോൻ ഇന്ന് കേരളത്തിൽ എത്തുന്നു, നാം എന്ന ചിത്രത്തിന്റെ ഓഡിയോ ലൗഞ്ചിനുനവാഗതനായ ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയുന്ന നാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് കൊച്ചിയിൽ നടക്കും. ഒരു വമ്പൻ ഇവന്റായി നടക്കുന്ന പ്രോഗ്രാമിൽ അദ്ദേഹം മുഖ്യ അഥിതിയാകും. വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ് എന്നിവരും ഇന്നത്തെ ഓഡിയോ ലൗഞ്ചിന്റെ ഭാഗമാകും. ഒരു വമ്പൻ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു നേരത്തെ

പ്രേമം ഫെയിം ശബരീഷ് വർമ്മ, രാഹുൽ മാധവ്, ഗായത്രി സുരേഷ്, അഥിതി രവി, ടോണി ലുക്ക്, മറീന മൈക്കിൾ, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ എത്തുന്നത്. ഒരു ക്യാമ്പസ്‌ ചിത്രമായ നാം ഒരുപാട് പ്രതീക്ഷകൾ തരുന്ന ചിത്രങ്ങളിലൊന്നാണ്.ജെ ടി പി ഫിലിംസ് ആണ് നിർമ്മാണം.