ഗ്രേറ്റ് ഫാദറിനെ മറികടക്കാൻ 1971;ബീയോണ്ട് ബോർഡേഴ്സ്മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്, 202 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്, ഓസ്‌ട്രേലിയയിലടക്കം നിരവധി ഫാൻസ്‌ ഷോകളും അധിക പ്രദർശനങ്ങളും നടന്നു. മോഹൻലാലിന്‍റെ ബ്രഹ്‌മാണ്ഡ സിനിമയായ പുലിമുരുകന്‍റെ ആദ്യ ദിന കളക്ഷനെയും രജനികാന്തിന്‍റെ കബാലിയുടെയും കളക്ഷനെയും പിന്നിലാക്കിയാണ് ദി ഗ്രേറ്റ് ഫാദർ ആദ്യ ദിനം 4.31 കോടി വാരി കൂട്ടിയത്.ഇതോടെ ആരാധകർ തമ്മിലുള്ള പോരാട്ടം മുറുകയുകയാണ്. മോഹൻലാലിന്‍റെ അടുത്ത റിലീസ് ചെയ്യാൻ പോകുന്ന മേജർ രവി ചിത്രം 1971;ബീയോണ്ട് ബോർഡേഴ്സ് വമ്പൻ റിലീസിന് സജ്ജമാകുകയാണ്.

19711

200 നു മുകളിൽ തിയറ്ററുകളിൽ റിലീസ് ചെയ്തു മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്‍റെ ആദ്യ ദിന റെക്കോർഡ് തകർക്കാനാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ 7 നു സിനിമ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്യും. 1971 ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് മേജർ രവി 1971;ബീയോണ്ട് ബോർഡേഴ്സ് ഒരുക്കുന്നത്. സിനിമയുടെ ട്രൈലറുകളും പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൻ പ്രേക്ഷക സ്വീകാര്യത നേടുകയാണ്. കേണൽ മഹാദേവനായും മേജർ സഹദേവനായും രണ്ടു കഥാപാത്രങ്ങളിലാണ് മോഹൻലാൽ 1971; ബീയോണ്ട് ബോർഡേഴ്സിലൂടെ പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത്.ലാലേട്ടൻ മേജർ മഹാദേവനായും മേജർ സഹദേവനായും വേഷമിടുന്ന ചിത്രം പോരാട്ടമുഖത്തെ സൈനികന്‍റെ പ്രതിസന്ധികളെ പറ്റിയും മനോവിചാരങ്ങളെ പറ്റിയും വിവരിക്കുന്നു. കേണൽ മഹാദേവനായി മോഹൻലാൽ വീണ്ടും എത്തുമ്പോൾ ബ്ലോക്ക് ബസ്റ്റർ ലിസ്റ്റിൽ ഇടംപിടിക്കുന്ന അടുത്ത ചിത്രമാകും 1971; ബീയോണ്ട് ബോർഡേഴ്സ് എന്നതിൽ സംശയമില്ല.ലാലേട്ടന്‍റെ തുടർച്ചയായ നാലാമത്തെ വിജയത്തിനായി നമ്മുക്ക് കാത്തിരിക്കാം.

Comments are closed.