ഗിന്നസ് റെക്കോർഡും മറികടന്നു പുലിമുരുകൻ

0
443

 

30percent

മലയാള സിനിമയെ 100 കോടി ക്ലബ്ബിൽ എത്തിച്ച ബ്രഹ്‌മാണ്ഡ ചിത്രം പുലിമുരുകന്റെ 3D പതിപ്പ് ഇന്ന് റിലീസാവുകയാണ്.  അങ്കമാലി അട്ലക്സ് കൺവെൻഷൻ സെന്റർ ൽ വച്ച് സ്പെഷ്യൽ പ്രീമിയർ ഷോ സംഘടിപ്പിക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.20000 കാഴ്ചക്കാരാണ് ഈ പ്രീമിയർ ഷോ കാണാൻ തയാറാകുന്നത്. ഒരു 3D സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ഇത്രയും കാഴ്ചക്കാറീ ലഭിക്കുന്നത് ഇതാദ്യമാണ് എന്നാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം അവകാശപ്പെടുന്നത്, അങ്ങനെ ആ റെക്കോർഡും പുലിമുരുകൻ തന്റെ പേരിലാക്കിയിരിക്കുകയാണ്. 2000 കാഴ്ചക്കാരുമായി സിനിമ പ്രദർശനം ആരംഭിക്കുമ്പോൾ ഗിന്നസ് റെക്കോർഡ് വരെ തിരുത്തി കുറിച്ച് മുന്നേറുകയാണ് പുലിമുരുകൻ ഇതിനു മുൻപ് വിദേശ ചിത്രമായ മെൻ ഇൻ ബ്ലാക്ക് ന്റെ 6000 കാഴ്ചക്കാർ എന്ന റെക്കോർഡാണ് പുലിമുരുകൻ തിരുത്തികുറിച്ചതു.മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ് പുലിമുരുകൻ റിലീസ് ചെയ്ത ദിവസം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്