ഗാനഗന്ധർവന്റെ പോസ്റ്ററിലെ നമ്പർ !! വിളിച്ചവർ അമ്പരന്നു….സ്വതസിദ്ധമായ കോമഡി നമ്പറുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് രമേശ്‌ പിഷാരടി. മിനിസ്‌ക്രീനിലും ബിഗ്‌ സ്ക്രീനിലും പിഷാരടിക്കു ആരാധകറേറെ ഉണ്ട്‌. നടൻ എന്ന രീതിയിലും മിമിക്രി ആര്ടിസ്റ് എന്ന രീതിയിലും നല്ല പേരെടുത്ത പിഷാരടി ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്തു വച്ചിരുന്നു അടുത്തിടെ. ഒരു സംവിധായകന്റെ കുപ്പായം എടുത്തണിഞ്ഞ പിഷാരടി പഞ്ചവര്ണ തത്ത എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചു. പിഷാരടിയുടെ അടുത്ത ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ആണ്..

ഗാന ഗന്ധർവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തു വന്നു. ഗാനമേളകളിൽ പാടുന്ന ഒരു പാട്ടുകാരനായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ വ്യത്യസ്തമാണ്. ഒരു ഗാനമേള ട്രൂപ്പിന്റെ പ്രോഗ്രാം പോസ്റ്ററിനോട് സാദൃശ്യം തോന്നുന്ന പോസ്റ്റർ ആണ് ചിത്രത്തിന്റേത്. മികച്ച അഭിപ്രായമാണ് പോസ്റ്ററിന് ലഭിക്കുന്നത്..

കലാസദൻ ഉല്ലാസ് ആയി മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഗാനമേള പോസ്റ്റർ പോലെ ഒരുക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താഴെയായി ബുക്കിങ്ങിനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ എന്ന രീതിയിൽ കുറിച്ച നമ്പർ ട്രൂ കോളറിൽ സേർച്ച് ചെയ്തവർ ഒന്ന് അമ്പരന്നിട്ടുണ്ടാകണം. കലാസദൻ ഉല്ലാസ് എന്നാണ് ട്രൂ കോളറിൽ ആ നമ്പർ സേവ് ചെയ്തിരിക്കുന്നത്. ഇത് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരാണ്. ഇത് ഗാനഗന്ധർവന്റെ അണിയറക്കാരുടെ ബ്രില്യൻസ് തന്നെയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു… നമ്പറിൽ വിളിച്ചവർക്ക് അണിയറക്കാർ കിടിലൻ റിപ്ലൈയും മറുതലക്കൽ ഒരുക്കി വച്ചിട്ടുണ്ട്. കലാസദൻ ഉല്ലാസിനെ അന്വേഷിച്ചു പിടിച്ചതിനു നന്ദി എന്ന് തുടങ്ങുന്ന റിപ്ലൈ ടോൺ ആണത്..

Comments are closed.