ഗപ്പിക്ക് ശേഷം വീണ്ടുമൊരു ടോവിനോ, ജോൺ പോൾ ചിത്രം!മലയാള സിനിമയിൽ അടുത്ത കാലങ്ങളിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിന്നു ഗപ്പി. ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് e4 എന്റെർറ്റൈന്മെന്റ്സ് ആണ്. സാമ്പത്തികമായി തീയേറ്ററുകളിൽ നിന്ന് വലുതായി ഒന്നും നേടാനായില്ല എങ്കിലും ഏറെ നിരൂപക പ്രശംസ നേടിയ സിനിമകളിൽ ഒന്നായിരുന്നു ഗപ്പി.

ടോവിനോ തോമസ്, ശ്രീനിവാസൻ, ചേതൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ജോൺ പോളിന്റെ രണ്ടാമത്തെ ചിത്രം നിവിൻ പോളിക്ക് ഒപ്പമാണെന്നു വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും അതിനെ പറ്റി പിന്നീട് വാർത്തകൾ ഒന്നും വന്നിരുന്നില്ല എന്നാൽ ഇപ്പോൾ റിപോർട്ടുകൾ വരുന്നത് ജോൺ പോൾ അടുത്ത ചിത്രമൊരുക്കുന്നതും ടോവിനോ തോമസിനെ വച്ചാണെന്നാണ്.

ടോവിനോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇതിനു തെളിവായി പറയപ്പെടുന്നത്. ജോൺ പോളിനൊപ്പമുള്ള ചിത്രം പങ്കു വച്ച ടോവിനോ, വീണ്ടും ഞങ്ങൾ വരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പറയാമെന്നും കുറിച്ചിട്ടുണ്ട്. ഏതായാലും ഈ കൂട്ടുകെട്ടിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണെന്ന് ഉറപ്പാണ്.

Comments are closed.