ഗംഭീര പ്രതികരണവുമായി സ്ട്രീറ്റ് ലൈറ്റ്സ് ട്രൈലർ!!!ഗംഭീര പ്രതികരണം നേടി സ്ട്രീറ്റ് ലൈറ്റ്സ് ട്രൈലെർ. മമ്മൂട്ടീയെ നായകനാക്കി, ശ്യാം ദത്ത് സൈനുദ്ധീൻ ഒരുക്കിയ സ്ട്രീറ്റ് ലൈറ്റ്സിൻറെ ട്രൈലെർ ഇന്ന് പുറത്തിറങ്ങിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ ടീസറിന് 20 ലക്ഷം കാഴ്ചക്കാർക്ക് മുകളിൽ ലഭിച്ചിരുന്നു ഒപ്പം മികച്ച അഭിപ്രായവും. പ്രതീക്ഷകൾ കാത്തു നിർത്തി ഇന്ന് പുറത്തിറങ്ങിയ ട്രെയ്ലറും മികച്ച നിലവാരം പുലർത്തുന്നുണ്ട്.

ഒരു മണിക്കൂറിൽ ഏകദേശം രണ്ട് ലക്ഷം കാഴ്ചക്കാരെ കടന്നാണ് ട്രൈലെർ കുതിക്കുന്നത്. ഇത് മികച്ചൊരു നേട്ടമാണ്. മമ്മൂട്ടിയോടൊപ്പം സൗബിൻ, ഹരീഷ് കണാരൻ, ധർമജൻ, ലിജോ മോൾ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു മലയാളത്തിലും തമിഴിലുമായി ആണ് ചിത്രം പുറത്തിറങ്ങുന്നത്..

ചിത്രത്തെ പറ്റി സംവിധായകന്റെ വാക്കുകൾ ഇങ്ങനെ. ” “തമിഴിലും മലയാളത്തിലും വേറെ വേറെയായി ആണ് സ്ട്രീറ്റ് ലൈറ്റ്‌സ് ഷൂട്ട് ചെയ്തത്, തമിഴിൽ വേറെ കുറച്ചു നടന്മാരും അധികമായി എത്തുന്നുണ്ട് . മനോ ബാല, പാണ്ടിരാജ ,മൊട്ട രാജേന്ദ്രൻ,ശ്രീറാം , സ്റ്റണ്ട് സിൽവ എന്നിവർ തെലുങ്ക് സിനിമയിലും പ്രശസ്തരാണ്. അതുകൊണ്ടു തെലുങ്ക് പ്രേക്ഷകർക്കും ചിത്രത്തെ സ്വീകരിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്.”

Comments are closed.