ക്യു നില്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും കൈയേറ്റം ചെയ്യാനൊരുങ്ങി സ്ത്രീകൾ.. വീഡിയോതമിഴ്‌നാട്ടിൽ ഏറെ ആരാധകരുള്ള ഒരു താരമാണ് അജിത്. ജനങ്ങൾ അദ്ദേഹത്തിനെ സ്നേഹത്തോടെ തല അജിത് എന്നാണ് വിളിക്കാറുള്ളത്. അദ്ദേഹം ചെല്ലുന്നിടത്തെല്ലാം ആരാധകർ അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാനും മറ്റും ശ്രമിക്കാറുണ്ട്. എന്നാൽ ആ ആരാധനാ മാറി പ്രതിഷേധത്തിലേക്ക് എത്തുന്ന അവസ്ഥ അദ്ദേഹത്തിനു അഭിമുഖിക്കേണ്ടി വന്നു തമിഴ്നാട് എലെക്ഷൻ ദിനത്തിൽ.

ഏപ്രിൽ 20 നു ആയിരുന്നു തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ്. ഭാര്യ ശാലിനിക്കൊപ്പം ആണ് അജിത് വോട്ട് ചെയ്യാൻ എത്തിയത്. തിരുവാണ്മയൂർ സ്കൂളിൽ വച്ചാണ് ഇവർക്ക് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. അജിത്തും ശാലിനിയും എത്തിയതോടെ അവിടെ ഉണ്ടായിരുന്നവർ ഇവർക്കൊപ്പം സെൽഫിയും എടുക്കാൻ കൂടിയത് അവിടെ ജനത്തിരക്ക് സൃഷ്ടിച്ചു. അതിന്റെ ഫലമായി പോലീസ് എത്തി അജിത്തിനെയും ശാലിനിയെയും ക്യുവിൽ നിന്ന് മാറ്റി പോളിംഗ് ബൂത്തിലേക്ക് പ്രവേശിപ്പിച്ചു.

എന്നാൽ നീണ്ട ക്യുവിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തി. പ്രതിഷേധം കനത്തതോടെ ശാലിനിയെ പോലീസ് വാഹനത്തിൽ എത്തിച്ചു എന്നാൽ അജിത്തിന് വളരെയധികം ബുദ്ധിമുട്ടി മാത്രമാണ് അവിടെ നിന്ന് കടക്കാനായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Comments are closed.