കോളേജ് പ്രോഗ്രാമിനെത്തിയ ഷെയിൻ നിഗത്തിന്‍റെ കിടിലൻ ഡാൻസ്ഷെയിൻ നിഗം, അച്ഛന്റെ പാതകൾ പിന്തുടർന്ന് സിനിമയിലെത്തിയ നടൻ. ഇന്ന് ഷെയിന്‍ തന്റേതായ ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ട്. അച്ഛൻ ഒരു വലിയ സിനിമ താരം അല്ലാത്തത് കൊണ്ട് തന്നെ ഒറ്റക്ക് തന്നെയാണ് ഷെയിൻ വഴികൾ നടന്നു കയറിയത്. ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ ഷെയിൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിൽ ഒരാളാണ്.

സ്ഥിരം പാറ്റേൺ കഥാപാത്രങ്ങൾ മാത്രം ചെയുന്നു എന്ന ചീത്തപ്പേര് ഉണ്ടായിരുന്ന ഷെയിൻ കുമ്പളങ്ങി നൈറ്റ്‌സിലൂടെ അതും മാറ്റിയെടുത്തിരിക്കുകയാണ്. സ്വാഭാവികമായ അഭിനയ ചാരുത കൊണ്ട് അബിയുടെ മകൻ സിനിമാലോകം കീഴടക്കും എന്ന് തന്നെ വിശ്വസിക്കാം. അത് സിനിമ ഒരുപാട് കൊതിച്ച അവന്റെ അച്ഛനു നല്കാൻ കഴിയാത്തതു കാലം അവനു നൽകുന്നത് തന്നെയാകും.

കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി ഒരു നടൻ എന്ന നിലക്കും മുകളിൽ ഉദിച്ചു വരുന്ന ഒരു താരോദയം എന്ന രീതിയിൽ ഷെയിനെ മുന്നോട്ട് നടത്തിച്ചിട്ടുണ്ട്. ഓരോ ചിത്രത്തിലും പ്രകടന ഭദ്രത ഉറപ്പ് നൽകുന്ന നടന്റെ പുതിയ ചിത്രങ്ങൾ ആരാധകർ കാത്തിരിക്കുന്ന നിലയിൽ ആണ് ഇപ്പോൾ ഉള്ളത്. അബിയുടെ മകൻ എന്ന ടാഗിന് മുകളിൽ ഒരു നല്ല നടൻ എന്ന രീതിയിൽ ഷൈൻ പ്രേക്ഷകരുടെ മനസ്സിൽ വളർന്നിട്ടുണ്ട്.

ഒരു നല്ല ഡാൻസർ കൂടെയാണ് ഷൈൻ. കലാരംഗത്തേക്കുള്ള ഷെയിന്‍റെ വരവ് പോലും ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ്. അമൃത ടി വി യിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെ ആണ് ഷൈൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഇപ്പോഴും ആ ഡാൻസിങ് സ്കിലുകൾ ഷൈനെ വിട്ടു പോയിട്ടില്ല. അതിനു തെളിവെന്നോണം ഷെയിന്‍റെ ഒരു ഡാൻസ് പെർഫോമൻസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോളേജ് പരിപാടിക്ക് എത്തിയപോഴാണ് വേദിക്കു മുന്നിൽ നിന്ന കാഴ്ചക്കാരെ ഇളക്കി മറിച്ചു ഷെയിൻ ഡാൻസ് ചെയ്തത്….

Comments are closed.