കോടികൾ വാരിക്കൂട്ടി ഗ്രേറ്റ് ഫാദർ- 4 ദിവസം കൊണ്ട് നേടിയത്coll

4 ദിവസം 16 .5 കോടി ഗ്രോസ്

മമ്മൂട്ടിയിലെ താരത്തിന് പുത്തൻ ഉണർവ്വ് സമ്മാനിച്ച സിനിമയാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ. മലയാളത്തിലെ ആദ്യ ദിന  കളക്ഷൻ റെക്കോർഡുകളെ എല്ലാം കാറ്റിപറത്തികൊണ്ടു 4.31കോടി രൂപയാണ് സിനിമ ആദ്യ ദിവസം വാരികൂട്ടിയതു. തൊണ്ണൂറോളം ഫാൻസ്‌ ഷോകളും 202 സ്‌ക്രീനുകളും ഉണ്ടായിരുന്ന ചിത്രത്തിന് ഓസ്ട്രേലിയ പോലെയുള്ള രാജ്യത്തു വരെ ഫാൻസ്‌ ഷോ ഉണ്ടായിരുന്നു എങ്കിൽ അത് ആ സിനിമയുടെ വലിയ വിജയം തന്നെയാണ്.ഇപ്പോളിതാ സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നത് ചിത്രം 4 ദിവസം കൊണ്ട് 16 .5 കോടി ഗ്രോസ് നേടിയെന്നാണ് .

17796242_1862419190690731_5260537814535685728_n

രജനികാന്തിന്റെ കബാലിയുടെ ആദ്യ ദിന കളക്‌ഷൻ  ആയ 4.21 കോടി രൂപയാണ് ദി ഗ്രേറ്റ് ഫാദർ മറികടന്നത്, ഇതോടെ മലയാള സിനിമയിലെ ആദ്യ ദിന ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ്  തന്റെ പേരിലാക്കിയിരിക്കുകയാണ് മമ്മൂട്ടി. മോഹനലാൽ ന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പുലിമുരുകന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡിനെയും മറികടക്കാൻ ത്ര ഗ്രേഡ് ഫാദർ നു കഴിഞ്ഞു. ദി ഗ്രേറ്റ് ഫാദർ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്, വരും ദിവസങ്ങളിലും സിനിമ മികച്ച പ്രകടനം തിയറ്ററുകളിൽ കാഴ്ച വെയ്ക്കും എന്നാണ് കരുതുന്നത്.

Comments are closed.