കൊച്ചുണ്ണിയുടെ ഓസ്കാർ നോമിനേഷൻ വാർത്ത – സംഭവം ഇങ്ങനെ!!!കായംകുളം കൊച്ചുണ്ണിക്ക് ഓസ്കാർ നോമിനേഷൻ. സോഷ്യൽ മീഡിയയിൽ ഇന്നലെ ഏറെ പ്രചരിച്ച ഒരു വർത്തയാണിത്. ആദ്യം പ്രേക്ഷകർ ഈ വാർത്തയെ കൈയടിയോടെ ഏറ്റെടുത്തെങ്കിലും പിന്നീട് അതിന്റെ സത്യകഥയെ തേടിയുള്ള വാദ പ്രതിവാദങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു. എന്താണ് ഈ സംഭവം എന്ന് നമുക്ക് ഒന്ന് നോക്കാം. കൊച്ചുണ്ണിക്ക് ഓസ്കാര്‍ നോമിനേഷൻ ലഭിച്ചോ..?

സത്യത്തിൽ കായംകുളം കൊച്ചുണ്ണി ഓസ്‌കാറിന്‌ എലിജിബിലിറ്റി ആണ് നേടിയത്. മുൻ വര്‍ഷത്തിലൊന്നിൽ പുലിമുരുകനും ഓസ്കാർ എലിജിബിലിറ്റി നേടിയിരുന്നു. നോമിനേഷനിൽ നിന്നു ഏറെ വ്യത്യസ്തമാണ് എലിജിബിലിറ്റി. നാൽപതു മിനിറ്റിൽ പ്രദര്‍ശന സമയം ഉള്ള, ലോസ് അഞ്ചൽസിൽ ഒരാഴ്ച എങ്കിലും പ്രദർശിപ്പിച്ച സിനിമകൾ ഓസ്കാർ അവാർഡുകൾക്ക് എലിജിബിൾ ആണ്. ഭാഷ ഇതിനൊരു വിവേചനമില്ല. അങ്ങനെയാണ് കൊച്ചുണ്ണിക്ക് ഒപ്പം ഐക്കരക്കോണത്തെ ഭിഷഗ്‌വരന്മാർ എന്ന ചിത്രവും ലിസ്റ്റിൽ വന്നത്.

3 സിനിമകൾക്ക് മാത്രമേ ഇതുവരെ ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ളൂ. മദർ ഇന്ത്യ, സലാം ബോംബൈ, ലഗാൻ എന്നി ചിത്രങ്ങളാണവ. എലിജിബിൾ ആയ ചിത്രങ്ങൾക്ക് നോമിനേഷന് അപ്ലൈ ചെയ്യാം. എന്നാൽ കടമ്പകൾ ഏഴും കടന്നു അവിടെ എത്തണം എങ്കിൽ ഇനിയും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഈ ലിസ്റ്റ്( എലിജിബിലിറ്റി )അല്ലാതെ നോമിനേഷൻ ലഭിക്കുന്നത് ഓരോ രാജ്യത്തെ ഔദ്യോഗിക എൻട്രികൾക്ക് ആണ്. ബെസ്റ് ഫോറിൻ മൂവി അവാർഡിന് വേണ്ടിയാണു ഇത്. ഈ വർഷത്തെ ഇന്ത്യൻ എൻട്രി വില്ലേജ് റോക്സ്റ്റേഴ്‌സ് ആണ്. മലയാളത്തിൽ നിന്ന് ഗുരു ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.

Comments are closed.