കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി അടർന്നു വീണ് കാർ തകർന്നു!! ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടു നടി അർച്ചന കവിഅപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടു നടി അർച്ചന കവി, കുറച്ചു ആവശ്യങ്ങളാക്കായി കൊച്ചിയിലെത്തിയ താരത്തിന്റെ ഒപ്പം അച്ഛനും ഉണ്ടായിരുന്നു. ഇരുവരും യാത്ര ചെയ്തിരുന്ന ടാക്സി ഓല ക്യാബ് ആയിരുന്നു. അതിലേക്ക് ആണ് കൊച്ചി മെട്രോയിൽ നിന്നൊരു കോൺക്രീറ്റ് സ്ളാബ് അടർന്നു വീണത്. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. സമൂഹ മാധ്യമങ്ങളിൽ സജീവമായ അർച്ചന കവി ട്വിറ്ററിലൂടെ ആണ് അപകടത്തിന്റെ വിവരം പങ്കു വച്ചത്. ഒപ്പം വാഹത്തിന്റെ ഫോട്ടോകളും ഷെയർ ചെയ്തിട്ടുണ്ട്..

കൊച്ചി മെട്രോയുടെ ഒരു കോൺക്രീറ്റ് സ്ലാബിന്റെ പീസ് ഇളകി വീണത് കാറിന്റെ ഗ്ലാസിന് മുകളിലൂടെ ആണ്. ഗ്ലാസ് തകർന്നു പീസ് വീണത് കാറിന്റെ ഫ്രണ്ടിലെ പാസഞ്ചർ സീറ്റിൽ ആയിരുന്നു. ഭാഗ്യത്തിന് അവിടെ ആരും ഇരിക്കുണ്ടായിരുന്നില്ല. അത് കൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. സംഭവത്തിൽ കൊച്ചി മെട്രോ അധികൃതരും ഇതുമായി ബന്ധമുള്ള ഉദ്യോഗസ്ഥരും ഇടപെടണം എന്ന് പറഞ്ഞാണ് അർച്ചനയുടെ ട്വീറ്റ്. ഡ്രൈവറിനു തക്കതായ നഷ്ടപരിഹാരം നൽകണം എന്നും താരം ആവശ്യപെടുന്നു.

സ്റ്റാൻഡ് അപ് കൊമേഡിയൻ ആയ അബീഷ് മാത്യുവുമായി ഉള്ള വിവാഹത്തിന് ശേഷം മുംബൈയിൽ ആണ് അർച്ചന കവി ഇപ്പോൾ താമസിക്കുന്നത്. അർച്ചനയുടെ അച്ഛൻ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകൻ കൂടെയാണ്. അദ്ദേഹവും തന്റെ സമൂഹ മാധ്യമത്തിലെ അക്കൗണ്ടിലൂടെ ഈ അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വച്ചിട്ടുണ്ട്. ഡ്രൈവർ മെട്രോ അധികൃതരെ സമീപിച്ചിട്ടുണ്ട് എന്നറിയുന്നു. അർച്ചന തന്റെ ട്വീറ്റിൽ കൊച്ചി പോലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്……

Comments are closed.