കേരളത്തിൽ സ്ക്രീൻ കൗണ്ട് കൂട്ടി കെ ജി എഫ് രണ്ടാം വാരത്തിലേക്ക്!!പ്രശാന്ത് നീൽ എന്ന സംവിധായകന്റെ രണ്ടാമത്തെ കന്നഡ ചിത്രം ഇന്ന് വെറും 5 ദിനങ്ങൾ കൊണ്ട് അവിടത്തെu ഇൻഡസ്ട്രിയൽ ഹിറ്റാണ്. 100 കോടി കളക്ഷൻ നേടുന്ന ആദ്യ കന്നഡ ചിത്രമെന്ന ഖ്യാതിയും ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടവും ഈ അഞ്ചു ദിനങ്ങൾ കൊണ്ട് കെ ജി എഫിനെ തേടി എത്തി. ഹിന്ദി ബെൽറ്റിൽ ചിത്രം നേടുന്ന വിജയം അസാമാന്യമാണ്‌. ഹിന്ദി ചിത്രങ്ങൾക്കൊപ്പം തന്നെയുള്ള വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇന്ത്യ എമ്പാടും 2000 സ്‌ക്രീനുകളിൽ എത്തിയ ചിത്രം കർണാടകയിലും 500 സ്‌ക്രീനുകളിൽ എത്തി. അഞ്ചു ഭാഷകളിൽ പുറത്തുവന്ന ചിത്രം മലയാളത്തിലും പുറത്തു വന്നിരുന്നു. തമിഴ് പതിപ്പ് 4. 5 കോടി കളക്ഷനും മലയാളം പതിപ്പ് 2 കോടി കളക്ഷനും നേടി. ചിത്രത്തിന് ഉയർന്നു വരുന്ന ജനപ്രീതി കണക്കിലെടുത്തു കേരളത്തിലെ ചിത്രത്തിന്റർ സ്ക്രീൻ കൗണ്ട് കൂടിയിട്ടുണ്ട്. 25 തീയേറ്ററുകളിലാണ് കെ ജി എഫ് രണ്ടാം വാരം അധികമായി എത്തുന്നത്.

കർണാടകത്തിലെ സ്വർണ ഖനികളുടെ കഥ പറയുന്ന ചിത്രം 1970 കളുടെ പശ്ചാത്തലത്തിലാണ് പറയുന്നത്. റോക്കി എന്ന കഥാപാത്രമായി ആണ് യാഷ് എത്തുന്നത്. ചിത്രത്തിന് വേണ്ടി രണ്ടു വർഷമായി മറ്റു സിനിമകൾ ഒന്നും യാഷ് ചെയ്തിരുന്നില്ല. ബാഹുബലിയോട് സമം നിൽക്കുന്ന ചിത്രം എന്ന പേരിലാണ് അണിയറക്കാർ ചിത്രം മാർക്കറ്റ് ചെയുന്നത്. കെ ജി എഫ് എന്നത് കോലാർ ഗോൾഡ് ഫീൽഡസ് എന്നതിന്റെ ചുരുക്കെഴുത്താണ്.

Comments are closed.