കേരളം കണ്ട ഏറ്റവും വലിയ പടുകൂറ്റൻ കട്ട് ഔട്ട്..!!! ജോർജേട്ടൻസ് പൂരംദിലീപ് ന്റെ ജോർജ്ജേട്ടൻസ് പൂരം ഏപ്രിൽ 1 നു കേരളത്തിൽ റിലീസിന് ഒരുങ്ങുകയാണ്. കെ ബിജു സംവിധാനം നിർവഹിക്കുന്ന സിനിമയിൽ ദിലീപിനോടൊപ്പം ഷറഫുദ്ധീൻ, വിനയ് ഫോർട്ട്, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ റിലീസിനോടനുബന്ധിച്ചു ആരാധകർ ഗംഭീര വരവേൽപ്പാണ് ഒരുക്കുന്നത്, ഇതുവരെ ഒരു മലയാള സിനിമയ്ക്ക് വേണ്ടി നിർമ്മിക്കാവുന്ന കൂറ്റൻ കട്ട് ഔട്ട് ആണ് ജോർജ്ജേട്ടൻസ് പൂരത്തിന് വേണ്ടി തിരുവനന്തപുരത്തെ ദിലീപ് ആരാധകർ തയ്യാറാക്കിയിരിക്കുന്നത്.ഇന്ന് റിലീസായ ദി ഗ്രേറ്റ് ഫാദർ സിനിമയ്ക്ക് വേണ്ടി നിർമിച്ച 60 അടി ഉയരമുള്ള കട്ട് ഔട്ട് ന്റെ റെക്കോർഡാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.ജോർജ്ജേട്ടൻസ് പൂര തന് വേണ്ടി തയാറാക്കിയ കട്ട് ഔട്ട് ന്റെ ഉയരം 70 അടി ആണ്. ജെയിംസ് ആണ് കട്ട് ഔട്ട് തയാറാക്കിയിരിക്കുന്നത്.

ഡോക്ടർ ലൗ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച കെ ബിജു ആണ് ജോർജ്ജേട്ടൻസ് പൂരം സംവിധാനം ചെയ്യുന്നത്. സംവിധായകനായ കെ ബിജു വിന്റെ കഥയ്ക്ക് വൈ വി രാജേഷ് തിരക്കഥ നിർവഹിക്കുന്ന സിനിമ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചാന്ദ്നി ക്രീയേഷൻസ് ന്റെ ബാനറിൽ അരുൺ ഘോഷ് ആണ്. ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ 2016 ലെ മികച്ച നടിക്കുള്ള സംസഥാന അവാർഡ് കരസ്ഥമാക്കിയ രജീഷ വിജയനാണ് ദിലീപിന്റെ നായികയായി എത്തുന്നത്.ജോർജ്ജേട്ടൻസ് പൂരത്തിന്റെ ട്രൈലെറുകളും ഗാനങ്ങളും പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായ ദിലീപിൽ നിന്നും ഫുൾ ഓൺ എന്റെർറ്റൈനറാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 2017 ലെ ദിലിഞ്ഞീബിന്റെ ആദ്യ സിനിമയാണ് ജോർജ്ജേട്ടൻസ് പൂരം. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ഗോപി സുന്ദറാണ്.

Comments are closed.