കെ ജി എഫ് സ്റ്റാർ യഷിന്‍റെ മകൾക്ക് പേരിട്ടു!!!ഫോട്ടോസ്….സിനിമകഥകളിലെ നായകന്മാരുടെ ജീവിതത്തേക്കാൾ മാസ്സ് തന്നെയാണ് കെ ജി എഫ് നായകൻ യാഷിന്റെ ജീവിതം. ഇന്നത്തെ സൗത്ത് ഫിലിം ഇന്ഡസ്ട്രിയിലെ ഏറ്റവും വലിയ സ്റ്റാറുകളിൽ ഒരാളായ മെൽവിൻ യാഷിന്റെ ജീവിതം തുടങ്ങുന്നത് തീർത്തും സാധാരണ ചുറ്റുപാടുകളിൽ നിന്നുമാണ്. ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ചെറുതിലെ മുതലേ യാഷ് ഒരു നടനാകാൻ സ്വപ്നം കണ്ടിരുന്നു…

വീട്ടിലെ ചുറ്റുപാടിൽ നിന്ന് ഒരിക്കലും തനിക്ക് ആ സ്വപ്നം പൂർത്തീകരിക്കാനാകില്ലെന്നു മനസിലായപ്പോൾ നടനാകാൻ വേണ്ടി വീട്ടിൽ നിന്ന് ഒളിച്ചോടി. 300 രൂപ മാത്രമാണ് എന്റെ കയ്യിൽ അന്ന് ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ എത്തിയ യാഷ് പതിയെ സിനിമകളിൽ വേഷമിട്ടു. പിന്നെയുള്ളത് ചരിത്രം. കന്നഡ ഇൻഡസ്ട്രിയുടെ ഖ്യാതി ലോക സിനിമയിലേക്ക് ഉയർത്താൻ ഉള്ള അവസരം ഈ നടനാണ് കൈവന്നത്. കെ ജി എഫ് വെറും ഒരു ഹിറ്റ് അല്ലായിരുന്നു മറിച്ചു ഒരു സൂപ്പർ ഡ്യുപ്പർ ബ്ലോക്കബ്സ്റ്റർ ആയിരുന്നു..

സിനിമ നടിയായിരുന്ന രാധിക പണ്ഡിറ്റ് ആണ് യാഷിന്റെ ഭാര്യ. 2018 ഡിസംബർ 2 നാണു ഇവർക്ക് ഒരു പെണ്കുഞ്ഞു പിറന്നത്. ഇപ്പോള്‍ യാഷിന്റെ മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആകുകയാണ്. ആര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.ചിത്രങ്ങൾ കാണാം..

Comments are closed.