കൂടത്തായി കൊലപാതകം സിനിമയാകുന്നു..കുറ്റാന്വേഷകന്‍റെ വേഷത്തിൽ മോഹൻലാൽ…മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു.ഇത് സംബന്ധിച്ച വാർത്ത പങ്കു വച്ചത് മലയാള മനോരമയാണ്. കുറ്റാന്വേഷകന്റെ വേഷത്തിലെത്തുന്നത് മോഹൻലാൽ ആയിരിക്കുമെന്നും റിപ്പോർട്ടിലുണ്ട് .പോലീസ് പറയുന്നത് പ്രകാരം 14 വര്‍ഷത്തിനുള്ളില്‍ ജോളി എന്ന സ്ത്രീ തന്റെ കുടുംബത്തിൽ ആറ് കൊലപാതകങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഇതിൽ ഭർത്താവും ഉൾപെടും. 2002 സെപ്തംബര്‍ 22 മുതൽ 2016 ജനുവരി 11 വരെയാണ് ഈ കൊലപാതകങ്ങൾ നടന്നത്. കേസ് അന്വേഷണം ജോളി എന്ന അടുത്ത ബന്ധുവിലേക്ക് നീണ്ടതോടെ സിനിമകഥകളെ വെല്ലുന്ന സങ്കീര്ണതകൾക് ഉത്തരങ്ങൾ പിറന്നു..

മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തും എന്ന് അറിയുന്നു. ചിത്രത്തിന്റെ സംവിധാനം ആരെന്നു പുറത്തു പറഞ്ഞിട്ടില്ലെങ്കിലും ഇത് മോഹൻലാൽ ജീത്തു ജോസഫ് ചിത്രമാകാൻ സാധ്യതയുണ്ടെന്ന് അഭ്യുഹങ്ങളുണ്ട്..

കൂടത്തായിയിലെ മരണങ്ങളിൽ വില്ലനായത്​ സയനൈഡാണെന്നാണ്​ പൊലീസ്​ സംശയം​​. സയനൈഡിൻെറ ചെറിയൊരു അംശം ശരീരത്തിൽ ചെന്നാൽ പോലും അതിവേഗത്തിലുള്ള മരണമുണ്ടാകും. ഭക്ഷണമോ പാനീയമോ കഴിച്ചതിനുശേഷമാണ് മരണമെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കേസില്‍ ജോളിയെയും രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്…

Comments are closed.