പ്രേക്ഷകരുടെ ഇഷ്ട താരമാണ് ടോവിനോ തോമസ്. സംഗതി ആളൊരു സ്റ്റാർ ആണെങ്കിലും ഇന്ന് ആ പഴയ ഇറങ്ങാലക്കുടക്കാരന്റെ മനസ് തന്നെയാണ് താരത്തിന്. നാട്ടിൽ നടക്കുന്ന പരിപാടികളിലും പൊതു വേദികളിലും താരം സജീവമായി എത്താറുണ്ട്.പ്രളയം ഉണ്ടായ സമയത് താര പരിവേഷം ഒന്നുമില്ലാതെ ഒരു സാധാരണക്കാരനെന്നോണം നാട്ടുകാർക്ക് വേണ്ടി പ്രവർത്തിച്ച ടോവിനോയെ നമ്മൾ എല്ലാവരും കണ്ടതാണ്.
സ്വന്തം നാട്ടിലെ ഒരു കുളത്തിൽ ലക്കം മറിഞ്ഞ് ചാടുന്ന ടൊവിവനോയുടെ വിഡിയോ.. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് . അഞ്ച് ലക്ഷത്തോളം ആളുകളാണ് ഈ വിഡിയോ ഇതുവരെ കണ്ടത്. സമൂഹ അമാധ്യമങ്ങളിൽ സജീവമായ ടോവിനോ ധാരാളം വിഡിയോകൾ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട് . ടോവിനോയുടെ ഈ അഭ്യാസ ചാട്ടം കണ്ടു കൈയടിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.