കുട്ടിച്ചാത്തനായി അഭിനയിച്ച ആ കുഞ്ഞു പയ്യൻ ഇന്ന് എറണാകുളത്തു കോടതിയിലാണ്!!!മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും നൊസ്റ്റാൾജിയ പകരുന്ന ചിത്രമാണ് മൈഡിയർ കുട്ടി ചാത്തൻ. മലയാളം സിനിമയുടെ അഭിമാനമായ ഒരു ചിത്രം. ഇന്ത്യയിലെ ആദ്യത്തെ 3D സിനിമ എന്നതില്‍ ഉപരി നല്ലൊരു കലാസൃഷ്ടിയും അതിലുടെ ലഭിച്ചു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ജിജോ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കുട്ടി ചാത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആ ബാലതാരത്തിനെ അത്ര പെട്ടന്ന് മലയാള സിനിമ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല.

എത്ര വർഷങ്ങൾ കഴിഞ്ഞാലും ചിത്രത്തിലെ ആ കുട്ടികളെയും, പിന്നെ ചാത്തനെയും ഒക്കെ ഇപ്പോൾ കാണുമ്പോഴും പ്രേക്ഷകർക്ക് വല്ലാത്തൊരു സന്തോഷമാണ്.
എം ഡി രാമനാഥന്‍ എന്നാണു കുട്ടിച്ചാത്തനെ ജനപ്രിയനാക്കിയ ആ ബാല താരത്തിന്റെ പേര്. പക്ഷെ കൂട്ടി ചാത്തന് ശേഷം രാമനാഥനെ സിനിമയിൽ എങ്ങും കണ്ടില്ല. തന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള അവാർഡ് രാമനാഥൻ നേടിരുന്നു. എം ടിയുടെ തിരക്കഥയിൽ സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോൾ എന്ന ചിത്രത്തിലൂടെയാണ് എം ഡി രാമനാഥൻ സിനിമയിൽ എത്തുന്നത്. ശേഷം കുട്ടി ചാത്തനിലുടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

കുട്ടി ചാത്തനിലെ പ്രകടനവും അദ്ദേഹത്തിനെ മികച്ച ബാലതാരത്തിനുള്ള അവാർഡിന് അർഹനാക്കി. രണ്ടു അവാർഡ് സിനിമയിൽ നിന്ന് ലഭിച്ചിട്ടും സിനിമയിൽ നിന്ന് മാറി അദ്ദേഹം തന്റെ ശ്രദ്ധ പഠനത്തില്‍ കേന്ദ്രികരിച്ചു. ചെന്നൈ ലയോള കോളേജില്‍ നിന്നു നിയമത്തില്‍ ബിരുദം നേടിയതിന് ശേഷം ഇന്ന് എറണാകുളം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി രാമനാഥൻ തന്റെ സേവനം അനുഷ്ഠിക്കുന്നു.

Comments are closed.