കുട്ടികൾക്ക് വേണ്ടി പോരാടാൻ തൃഷ – ഇനി മുതൽ യൂണിസെഫ് പ്രതിനിധിയൂണിസെഫിന്റെ പ്രതിനിധിയായി തെന്നിന്ത്യൻ നടി തൃഷയെ തിരഞ്ഞെടുത്തു. രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യൂണിസെഫിന്റെ അംഗത്വം ലഭിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമാണ് തൃഷ. കേരളത്തിലെയും തമിഴ് നാട്ടിലെയും കുട്ടികൾക്ക് വേണ്ടി അവകാശങ്ങൾക്ക് ശബ്‌ദം ഉയർത്താനാണ് തൃഷയെ യൂണിസെഫ് അധികൃതർ തിരഞ്ഞെടുത്തത്. തന്നെ ഈ മഹത്ത് പ്രവർത്തിക്കു വേണ്ടി തിരഞ്ഞെടുത്ത അധികൃതരോട് തൃഷ സമൂഹമാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു . കൂടാതെ കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ അവസരം ലഭിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും തൃഷ അറിയിച്ചു.

“തമിഴ്നാട്ടിലെയും കേരളത്തിലെയും കുട്ടികളുടെ, ആരോഗ്യം, സംരക്ഷണം വിദ്യാഭ്യാസം, പോഷകാഹാര എന്നിവയെ കുറിച്ച് ഞാൻ കൂടുതൽ അവബോധം സൃഷ്ടിക്കുകയും . സർക്കാരുകളുടെ സൗജന്യ പോഷകാഹാര പദ്ധതിയെയും ശോധനവത്കരണത്തിന്റെയും ശ്രമങ്ങളെ ഞാൻ പിന്തുണയ്ക്കും ” – തൃഷ പറയുന്നു.

കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ ‘1946 ഡിസംബർ 11-ന്‌ യുനൈറ്റഡ് നാഷൻസ് ജനറൽ അസംബ്ലിക്കു കീഴിൽ നിലവിൽവന്ന ഒരു സംഘടനയാണ്‌ യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് അല്ലെങ്കിൽ യുനിസെഫ് (UNICEF). നൂറ്റിത്തൊണ്ണൂറിലേറെ രാജ്യങ്ങങ്ങളിൽ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.