“കുഞ്ഞെൽദോക്ക്‌ കൂട്ടുകാർ പെണ്ണന്വേഷിക്കുന്നു”!!!അസിഫ് അലി ചിത്രത്തിലേക്ക് നായികയെ തേടുന്നു….

0
435

റേഡിയോ ജോക്കിയും അവതാരകനുമായി പ്രശസ്തനായ ഒരാളാണ് മാത്തുക്കുട്ടി. ഉടൻ പണം എന്ന മാത്തുക്കുട്ടി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോക്ക് മികച്ച റേറ്റിങ് ഉണ്ട്. ഇപ്പോൾ വരുന്ന വാർത്ത മാത്തുക്കുട്ടി സംവിധായകനാകുന്നു എന്നതാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക്‌ പേജ് വഴി പുറത്തിറക്കിയിരുന്നു. മാത്തുക്കുട്ടിയുടെ ആദ്യ ചിത്രത്തിലെ നായകൻ ആസിഫ് അലിയാണ്. ഒരു എന്റെർറ്റൈനെർ ആയിരിക്കും മാത്തുക്കുട്ടിയുടെ കന്നി സംവിധാന സംരഭം എന്നറിയുന്നു. ഇപോഴിത ചിത്രത്തിലേക്ക് നായികയെ തേടുകയാണ്.

“കുഞ്ഞെൽദോക്ക്‌ കൂട്ടുകാർ പെണ്ണന്വേഷിക്കുന്നു… ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കുഞ്ഞെൽദോയിലേക്ക് നായികയെ തേടുന്നു. 17 നും 26 നും ഇടയില്‍ പ്രായമുള്ള നായികയെ തേടുന്നു..അഡ്മിഷൻ ജൂൺ 19 വരെ മാത്രം. ഫോട്ടോയും ബയോഡാറ്റയും അയക്കേണ്ട വിലാസം :

മാത്തുക്കുട്ടിയോടൊപ്പം കട്ടക്ക് കൂടെ നിൽക്കാൻ ക്രിയേറ്റീവ് ഡയറക്റ്ററായി വിനീത് ശ്രീനിവാസനും. ആസിഫ് അലി നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്നാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ടോവിനോ തോമസ് ചിത്രം ‘കൽക്കി’യുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്…