കുഞ്ഞാലി മരക്കാറില്‍ ദൃശ്യവിസ്മയത്തിനായി പ്രിയദര്‍ശനൊപ്പം സാബു സിറില്‍ എത്തുന്നു!!

0
60

ഇന്ത്യയിലെ ഏറ്റുവും മികച്ച കലസംവിധായകനായ സാബു സിറിൽ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ബാഹുബലി, എന്തിരൻ പോലുള്ള ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇടം നേടിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ തന്റെ കഴിവ് ഉയർത്തി കാട്ടിയ കല സംവിധായകൻ വീണ്ടും മലയാളത്തിൽ എത്തുന്നത് പ്രിയദർശൻ സംവിധാനം ചെയുന്ന മോഹൻലാൽ ചിത്രം “കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തിലൂടെയാണ്.

സാബുസിറിൽ ബാഹുബലിയ്ക്ക് ശേഷം വർക്ക് ചെയുന്ന ചിത്രമാണിത്. ഇത് കൂടാതെ പ്രഭാസ് നായകനാകുന്ന സഹോ എന്ന ചിത്രത്തിന്റെയും കലാസവിധാനത്തിന് പിന്നിൽ സാബു സിറിൽ ഉണ്ട്. “കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തിന്റെ കലാ സംവിധായകനായി സാബു സിറിൽ ജോയിൻ ചെയ്ത വിവരം ഒഫീഷ്യൽ ആയി തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടു കഴിഞ്ഞു. തന്റെ സുഹൃത്താക്കളായ പ്രിയദർശനോടപ്പം മോഹന്ലാലിനോടൊപ്പവും വീണ്ടും പ്രവർത്തിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ.

സാബു സിറിൽ അവസാനമായി മലയാളത്തിൽ പ്രവർത്തിച്ചത് പ്രിയദർശൻ മോഹൻലാൽ കൂട്ട് കെട്ടിൽ ഒരുങ്ങിയ അറബിയും ഒട്ടകവും” എന്ന ചിത്രത്തിലായിരുന്നു. മമ്മൂട്ടിയുടെ അമരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ സാബു സിറിലിന്റെ ഏറ്റുവും വർക്കുകൾ കണ്ടത് തേന്മാവിൻ കൊമ്പത്തു, കാലാപാനി, അശോക, അന്യൻ, എന്തിരൻ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലായിരുന്നു .

അദ്ദേഹത്തിന്റെ സാന്നിധ്യം പുതിയ പ്രിയദർശൻ ചിത്രത്തിന് ഏറെ മുതൽ കുട്ടാകും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകളും താര നിർണ്ണയവും പുരോഗമിക്കുകയാണ്. കുഞ്ഞാലി മരക്കാർ നാലാമൻ ആയി മോഹൻലാൽ എത്തുമ്പോൾ കുഞ്ഞാലി മരക്കാർ ഒന്നാമൻ ആയി എത്താൻ പോകുന്നത് മലയാളത്തിലെ മുതിർന്ന നടൻ മധു ആണ്. 100കോടി എന്ന വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ കോൺഫിഡന്റ് ഗ്രൂപ്പ്‌ ഡോക്ടർ റോയ് c.j, മൂൻഷോട് എന്റർടൈൻമെന്റ് സന്തോഷ് T കുരുവിള എന്നിവർ ചേർന്നാണ് .നവംബർ 1ന് ഹൈദരാബാദിൽ ഷൂട്ടിംഗ് ആരംഭിക്കും. പ്രിയദർശനും IV ശശിയുടെ മകനുമായ അനിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ കലാസംവിധാനം സാബുസിറിൽ കൈകാര്യം ചെയുമ്പോൾ ക്യാമറ തിരു കൈകാര്യം ചെയ്യും.