കിളവന്മാർ എങ്ങോട്ടാ.. കിടിലൻ മറുപടി നൽകി മുകേഷ്…

0
28

സോഷ്യൽ മീഡിയ ആർക്കും സുരക്ഷതമായ ഒരിടമില്ല. ആർക്കും വേണോ ട്രോളുകളും സൈബർ ആക്രമണങ്ങളും നേരിടാം. അതിനു സിനിമ താരമാണെന്നോ വേറെ ഏതെങ്കിലും പദവി ഉണ്ടെന്നു പറഞ്ഞിട്ടോ കാര്യമില്ല. അത് അതിന്റെ വഴിക്ക് നടക്കും. ഈ ട്രോളന്മാർ മാത്രമല്ല പിന്നെ ഒരു കൂട്ടർ ഉണ്ട് ആവശ്യമില്ലാത്തതിനു കയറി കമന്റ്‌ ചെയ്യുന്നവർ.. ഇത്തരക്കാർക്ക് കിടിലൻ റിപ്ലയ്കൾ കിട്ടുമ്പോൾ, ശേ വേണ്ടായിരുന്നു എന്ന അവസ്ഥയിൽ എത്തും ആവർ..

അത്തരത്തിൽ കുറിക്ക് കൊള്ളുന്ന മറുപടി കിട്ടി നിലം പരിശായ ഒരാളുടെ കമന്റും അതിന്റെ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടനും രാഷ്ട്രീയ നേതാവുമായ മുകേഷിന്റെ പേജിലാണ് സംഭവം. സൂപ്പർസ്റ്റാർ മമ്മൂട്ടിക്കൊപ്പം മുകേഷ് നിൽക്കുന്ന ഒരു ഫോട്ടോ അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഈ ഫോട്ടോക്ക് താഴെ ആണ് മുകേഷിനെയും മമ്മൂട്ടിയെയും കിളവൻമാർ എന്ന് വിളിച്ചു കമന്റ്‌ വന്നത്. അല്പം കഴിഞ്ഞതും മുകേഷിന്റെ റിപ്ലൈയും എത്തി

കിളവന്മാർ എങ്ങോട്ട് എന്നാണ് സിറാജ് ബിൻ ഹംസ എന്ന ഒരാൾ കമന്റ്‌ ചെയ്തത്. എന്നാൽ കമന്റ്‌ മുതലാളിക്ക് അറിയില്ലായിരുന്നു പുള്ളി സംസാരിക്കുന്നത് കൗണ്ടറുകളുടെ ആശാൻ മുകേഷിനോട്‌ ആണെന്ന്. മുകേഷിന്റെ പുറകെ വന്ന റിപ്ലൈ ഇങ്ങനെ ആയിരുന്നു. ഞങ്ങളുടെ പഴയ കൂട്ടുകാരൻ ഹംസക്കയെ ഒന്ന് കാണാൻ പോകുകയാണ്. മുകേഷിന്റെ റിപ്ലൈ വൈറൽ ആയതോടെ ഇത് വച്ചുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്..