കിട്ടിയതിലേറെയും വാഗ്ദാനങ്ങൾ !! മകന് വേണ്ടി വീണ്ടും കൈകൂപ്പി ഈ ‘അമ്മനിറകണ്ണുകളോടെ സേതുലക്ഷ്മി ‘അമ്മ നമ്മുടെ മുന്നിൽ എത്തിയിട്ട് നാളുകൾ അധികം ആയില്ല. തന്റെ മകനെ രക്ഷിക്കണം എന്ന അപേക്ഷയുമായി ആണ് തൊഴു കൈയോടെ ആ ‘അമ്മ ഫേസ്ബുക് ലൈവിൽ എത്തിയത്. മകൻ കിഷോർ കിഡ്‌നി സംബന്ധമായ അസുഖം മൂലം വര്ഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കിഡ്‌നി മാറ്റി വയ്ക്കൽ അല്ലാതെ കിഷോറിന്റെ ജീവിതം രക്ഷപെടുത്താനൊരു മാർഗവുമില്ല. അന്ന് പലരും സഹായങ്ങൾ നൽകാമെന്ന് പറഞ്ഞു ബന്ധപ്പെട്ടെങ്കിലും നാളുകൾ കഴിയുന്തോറും അതൊന്നും പിന്നീട് കണ്ടില്ലെന്നു സേതുലക്ഷ്മി അമ്മ പറയുന്നു.

കിഷോറിന്റെ ജീവൻ രക്ഷിക്കാനുള്ള സഹായങ്ങൾ അഭ്യർഥിച്ചു ഈ ‘അമ്മ ഇപ്പോൾ അബുദാബിയിലെ പ്രവാസികൾക്കിടയിൽ എത്തിയിരിക്കുകയാണ്. നേരത്തെ കിഷോറിന് വേണ്ടി ധനശേഖരണാർദ്ധം സുഹൃത്തുക്കൾ ഒരു മെഗാഷോ നടത്തിയിരുന്നു. അതിൽ നിന്ന് കാശ് ലഭിച്ചെങ്കിലും അതൊന്നും ഭീമായ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് മുന്നിൽ ഒന്നുമല്ല. കഴിഞ്ഞ നവംബറിൽ ആണ് സേതുലക്ഷ്മി ‘അമ്മ ഫേസ്ബുക്ക് ലൈവിൽ വന്നു തന്റെ മകന്റെ പരാധീനതകൾ പറഞ്ഞത്.

അന്ന് സഹായങ്ങൾ നൽകാം എന്ന് പറഞ്ഞു പലരും ഫോൺ വിളിച്ചെങ്കിലും പലതും വാഗ്ദാനങ്ങൾ മാത്രമായിരുന്നു എന്ന് ഈ ‘അമ്മ പറയുന്നു. ഒടുവിൽ പൊന്നമ്മ ബാബു കിഡ്‌നി നല്കാൻ തയാറാണെന്നു അറിയിച്ചതോടെ ആളുകൾ ഈ കാര്യം ക്രമേണ മറന്നു. ഇപ്പോൾ പ്രവാസികൾക്ക് മുന്നിൽ കൈ കൂപ്പുകയുമാണ് ഈ ‘അമ്മ സ്വന്തം മകന് വേണ്ടി.

ബന്ധപ്പെടേണ്ട നമ്പർ: 9567 6211 77, +971 554757570(ഫിറോസ്)..

Comments are closed.