കിടിലൻ ഭക്ഷണം മാത്രമല്ല വിളമ്പാൻ റോബോട്ടുകളും… മണിയൻപിള്ള രാജുവിന്റെ പുതിയ ഹോട്ടൽ..

0
16

അടുത്തിടെ ചലച്ചിത്ര താരം മണിയന്‍ പിള്ള രാജുവും സുഹൃത്തുക്കളും ചേര്‍ന്ന് കണ്ണൂരില്‍ ബീ അറ്റ് കിവിസോ’ എന്ന റെസ്റ്റോറന്റ് തുടങ്ങിയിരുന്നു. രുചികരമായ ഭക്ഷണം നൽകുക എന്നത് മാത്രമല്ല വരുന്ന അതിഥികൾക്ക് സർപ്രൈസ് നൽകണമെന്ന ചിന്തയിൽ നിന്ന് പുത്തൻ പരീക്ഷണമാണ് ഇവർ ഹോട്ടലിൽ കൊണ്ട് വന്നിരിക്കുന്നത്. കേരളത്തിലാദ്യമായി റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന കാഴ്ച ഇവിടെയെത്തിയാൽ കാണാം. മൂന്ന് റോബോട്ടുകളെ ആണ് ഇതിനായി ഒരുക്കി നിർത്തിയിരിക്കുന്നത്. ഒപ്പം കുട്ടികൾക്ക് കളിക്കാൻ ഒരു ചെറിയ റോബോട്ടുമുണ്ട്..

അലീന, ഹെലന്‍, ജെയിന്‍ എന്നീ മൂന്ന് റോബട്ട് സുന്ദരിമാരാണ് അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നത്. പ്രീ പ്രോഗ്രാമ്ഡ് റോബോട്ടുകളാണ് ഇവ. ഒപ്പം സെൻസർ സംവിധാനവുമുണ്ട്. അതായത് വഴികളിലെ തടസങ്ങൾ ഇവർക്ക് അനായാസം മറികടക്കാനാകും. ചൈനയിൽ നിന്നാണ് റോബട്ടുകളെ കേരളത്തിലെത്തിച്ചത്.അഞ്ചടി ഉയരമാണ് ഈ റോബോട്ടുകൾക്ക് ഉള്ളത്. ചെറിയ റോബോട്ടുകൾക്ക് നാലടി ഉയരവുമാണ് ഉള്ളത്.

ഇതിന്റെ വിജയത്തിനനുസരിച്ചു ഹോട്ടൽ ശൃംഖല വ്യാപിക്കുമെന്നു മണിയൻ പിള്ള രാജു പറഞ്ഞു. ഹോംലി ഫുഡെന്ന സംസ്‌കാരത്തിനായി വീട്ടമ്മമ്മാര്‍ക്കു തനത് വിഭവ നിര്‍മാണത്തിനു പരിശീലനം നല്‍കുന്ന പദ്ധതിയും കിവീസോ മാനേജ്‌മെന്റിനുണ്ട്. ഭാവിയില്‍ മൊബൈല്‍ ആപ് വഴിയുള്ള ഹോംലി ഭക്ഷണം കണ്ണൂര്‍ നഗരത്തില്‍ വ്യാപിപ്പിക്കും.