കാൻസർ ബാധിതനായ അച്ഛനൊപ്പം 45ാം പിറന്നാൾ ആഘോഷിച്ചു ഹൃതിക്ക് റോഷൻ!!!രാകേഷ് റോഷൻ എന്ന അച്ഛന്റെ ചുമലിലേറി തന്നെയാണ് ഹൃതിക്ക് റോഷൻ സിനിമ ലോകത്തു എത്തിയത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാകേഷ് റോഷൻ പിന്നീട് മകന് വേണ്ടിയും വമ്പൻ വിജയങ്ങൾ ഒരുക്കി. എന്നാൽ രാകേഷ് റോഷന് തൊണ്ടയിൽ കാൻസർ ആണെന്ന് അടുത്തിടെ ഹൃതിക്ക് പ്രേക്ഷകരെ അറിയിച്ചത് ഞെട്ടലോടെ ആണ് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

രാകേഷ് റോഷൻ ശസ്തക്രിയക്ക് വിധേയനാകുന്ന വിവരവും അദ്ദേഹം പ്രേക്ഷകരെ അറിയിച്ചിരുന്നു.ഇപ്പോൾ അച്ഛനൊപ്പം തന്റെ നാല്പത്തി അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഹൃതിക് ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ” ശസ്തക്രിയക്ക് ശേഷം അദ്ദേഹം എഴുനേറ്റു. ഇത് സ്നേഹത്തിന്റെ ശക്തി.അദ്ദേഹത്തിന്റെ കൂടെ നിന്നവർക്കും കരുത്തു പകർന്നവർക്കും നന്ദി ” ഇങ്ങനെയും ഹൃതിക്ക് ട്വിറ്ററിൽ കുറിച്ചു.

ശസ്ത്രക്രിയ വിജയമായിരുന്നു എന്നും ഹൃതിക്ക് അറിയിച്ചിരുന്നു. വികാരനിർഭരമായ കുറിപ്പിലാണ് അച്ഛന് കാൻസർ ആണെന്ന് ഹൃതിക്ക് നേരത്തെ അറിയിച്ചത്. “അച്ഛനോട് ഞാന്‍ ഇന്ന് രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച്‌ ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്. പക്ഷെ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്, ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ” ഇങ്ങനെയായിരുന്നു ഹൃതികിന്റെ ട്വീറ്റ്.

Comments are closed.