കാസർഗോഡ് ഭാഷയിൽ കസറാൻ മമ്മൂട്ടിpp
മമ്മൂട്ടി എന്ന മഹാനടന് ഏത് ഭാഷയും പെട്ടന്നു വഴങ്ങുമെന്നുളത് പകൽ പോലുള്ള സത്യമാണ്. ധർത്തിപുത്രയിലെ ഹിന്ദിയും ദളപതിയിലെ തമിഴും ഷികാരിയിലെ കന്നടവും ഒക്കെ മനോഹരമായി ചെയ്ത മമ്മൂട്ടിക്ക് മലയാളത്തിലെ പ്രദേശിക ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും വളരെയധികം പ്രശംസനീയമാണ്. രാജമാണിക്യം കമ്മത് ആൻഡ് കമ്മത് എന്നി ചിത്രങ്ങളുടെ വിജയം അതിനു വലിയൊരു തെളിവാണ്. ഇപ്പോളിതാ താൻ ഇത് വരെ ചെയ്യാതെ കാസർഗോഡ് ശൈലിയിൽ കസറാൻ മമ്മൂക്ക വരുകയാണ് പുത്തൻ പണത്തിലൂടെ. പുത്തൻ പണം എന്ന ചിത്രത്തിൽ നിത്യാനന്ദ ഷേണായ് എന്ന കാസര്ഗോഡുകാരനായി ഡയലോഗ് ഡെലിവറി നടത്തുന്ന മമ്മൂട്ടിയെ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറിൽ കാണാം.

മമ്മൂട്ടി എന്ന നടൻ തന്റെ കഥാപാത്രങ്ങളുടെ പൂർണതക്കായി ഏതറ്റവും വരെ പോണം തയാറുള്ള ആളാണ്. കാസർഗോഡ് ഭാഷ പഠിക്കാനായി അദ്ദേഹം എഴുത്തുകാരനായ പി വി ഷാജികുമാറിന്റെ ശിക്ഷണം തേടുകയുണ്ടായി. ഷാജികുമാർ കാസർഗോഡ് സ്വദേശിയാണ്. പ്രശസ്തമായ ഒരു കവിതയുടെ കാസർഗോഡ് ശൈലിയിലുള്ള ഷാജികുമാറിന്റെ വിവർത്തനം കണ്ടിഷ്ടപ്പെട്ടാണ് മമ്മൂട്ടി അദ്ദേഹത്തെ ചിത്രത്തിലേക്ക് വിളിക്കുന്നത്. ഷാജികുമാർ ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത് കൂടെയാണ് .കാസർഗോഡ് സ്വാദേശികൾക്കല്ലാതെ മറ്റുള്ളവർക് സംസാരിക്കാനും മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടുള്ള കാസർഗോഡ് ഭാഷയും  മമ്മൂട്ടി മനോഹരമായി കൈകാര്യം ചെയുന്നത് ടീസറിലൂടെ കാണാം. ഈ മഹാനടന് മുന്നിൽ, ബാലികേറാമലയായി ഒന്നും തന്നെ ഇല്ല

Comments are closed.