കായംകുളം കൊച്ചുണ്ണിയായി നിവിൻ!!!ഫോട്ടോ കാണാംനിവിൻ പോളിയുടെ ഏറെ പ്രതീക്ഷകൾ നൽകുന്ന ഒരു പ്രൊജക്റ്റ്‌ ആണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന ധാരാളം വാർത്തകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ഒരു ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കായംകുളം കൊച്ചുണ്ണിയായി വേഷമണിഞ്ഞ് നിൽക്കുന്ന നിവിൻ ആണ് ചിത്രത്തിൽ കാണാവുന്നത്. ഒപ്പം ഒരു ഭീമൻ കുതിരയും ഉണ്ട്.

റോഷൻ ആൻഡ്രൂസിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മംഗലാപുരത്ത് പുരോഗമിക്കുകയാണ്. ബോബി സഞ്ജയ്‌ ടീം ആണ് കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

നിവിന്റെ കരിയറിലെ തന്നെ ഏറ്റുവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി കളരി പയറ്റ് പോലുള്ള ആയോധന കലകൾ അഭ്യസിച്ച് തയ്യാറെടുത്തിരുന്നു. സണ്ണി വെയ്ൻ, ബാബു ആന്റണി, എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കും. അടുത്ത വർഷം ചിത്രം റിലീസിനെത്തും…

Comments are closed.