കാപ്പാൻ റിവ്യൂ.. surya is back on trackതുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം സൂര്യ ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ വെൻച്വറുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. കാപ്പാൻ എന്ന ചിത്രം സൂര്യയുടെ കരിയറിലെ തന്നെ പ്രധാനപെട്ട സിനിമകളിൽ ഒന്നാണ്. ചിത്രം സംവിധാനം ചെയ്യുന്നത് അയാൻ, മാട്രാൻ എന്നി സൂര്യ ചിത്രങ്ങൾ സംവിധാനം ചെയ്ത കെ വി ആനന്ദാണ്. മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കെ വി ആനന്ദ് ചിത്രങ്ങൾക്ക് ഒരു സിഗ്നേച്ചർ ഉണ്ടായിരിക്കും, അതെ സിഗ്നേച്ചർ പുലർത്തുന്ന സിനിമയാണ് കാപ്പാൻ. കെ വി ആനന്ദ് ചിത്രം അദ്ദേഹം ഇതുവരെ പറയാത്ത ഒരു പ്രതലത്തിൽ നിന്നുമാണ് പറഞ്ഞിരിക്കുന്നത്. പ്രിയദർശൻ ചിത്രമായ തേന്മാവിൻ കൊമ്പത്തിനു ഛായാഗ്രഹണം ഒരുക്കി ദേശീയ അവാർഡ് നേടിയ കെ വി ആനന്ദ് ഒരു സ്വതന്ത്ര സംവിധായകനായ ശേഷം മോഹൻലാലിനെ പ്രധാന വേഷങ്ങളിൽ ഒന്നിൽ എത്തിക്കുന്ന സിനിമയാണ് കാപ്പാൻ. കാപ്പാൻ എന്ന പേരിന്റെ അർഥം സംരക്ഷിക്കുന്നവൻ എന്നാണ്.

ദേശീയ സുരക്ഷ, കൃഷി തുടങ്ങിയ ഒരുപിടി വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് കാപ്പാൻ. ആദ്യ പകുതിയുടെ ആദ്യ സമയത്തു കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറി തിരകഥ റേസി ലെവലിൽ എത്തുന്നു. ഒരു മികച്ച ഇന്റർവെൽ പഞ്ച് ഉള്ള ചിത്രം. രണ്ടാം പകുതിയിലെ അവസാന മുപ്പതു മിനിറ്റിൽ എഡ്ജ് ഓഫ് ദി സീറ്റിൽ പ്രേക്ഷകനെ എത്തിക്കുന്നു. പ്രേടിക്ടബിൾ ആയ പ്ലോട്ട് പോയിന്റുകൾ ഉണ്ടെങ്കിലും ചില ട്വിസ്റ്റുകൾ നന്നായി വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്.

തമിഴ് സിനിമയിൽ പലപ്പോഴായി പറഞ്ഞു കേട്ട കോർപറേറ്റ് – കർഷക പ്രശ്നങ്ങൾ തന്നെയാണ് കാപ്പാന്റെ കോർ എലമെന്റ്. ലോജിക്കൽ ലൂപ്പ് ഹോളുകൾ ഒരുപാട് ഉണ്ടെങ്കിലും പടം എൻഗേജിങ് ആണ്. എങ്കിലും മേല്പറഞ്ഞത് പോലെ ഒരായിരം തവണ കേട്ട തീം കുറച്ചു കൂടെ വൃത്തിയായി അവതരിപ്പിക്കണമായിരുന്നു. വമ്പൻ മോമെന്റുകൾ പലതും പാളിയെങ്കിലും. ചിലയിടത്തെ ട്വിസ്റ്റുകൾ തിയേറ്ററിൽ വർക്ക്‌ ഔട്ട്‌ ആണ്.

മോഹൻലാലിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സൂര്യയുടെ പ്രകടനം മികച്ചു നിന്നു. ആര്യയുടെ റോളും പ്രതീക്ഷക്ക് ഒത്തവണ്ണം വന്നില്ല. അവസാന മുപ്പതു മിനിറ്റുകൾ കാപ്പാനെ നല്ല നിലയിൽ ഒരു എന്റെർറ്റൈനെർ എന്ന ബ്രാൻഡ് നൽകുന്നുണ്ട്. ആ മുപ്പതു മിനിറ്റ് ചടുലമായിരുന്നു. തമിഴ് പ്രേക്ഷകർക്ക് ഇഷ്ടമാകാനുള്ള തരത്തിലെ എലമെന്റുകൾ എല്ലാം സിനിമയിലുണ്ട്.

ഒറ്റവരി – സമീപകാല സൂര്യ സിനിമകളിൽ വച്ചു നല്ല ഒരു സിനിമ

Comments are closed.