കവിയൂർ പൊന്നമ്മയുടെ കാക്കി വേഷം ട്രോൾ ചെയ്യപ്പെടുന്ന ഫോട്ടോക്ക് പിന്നിലെന്ത്…?ട്രോൾമാരുടെ വിഹാര കേന്ദ്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വെറുതെ ട്രോളുകൾ വായിക്കാൻ മാത്രം സോഷ്യൽ മീഡിയയിൽ കയറുന്നവരുണ്ട്. ട്രോളർമാരുടെ ഇഷ്ട മീം ആയ ഒന്നുണ്ട് അടുത്തിടെ,നടി കവിയൂർ പൊന്നമ്മയുടെ ഒരു വ്യത്യസ്ത ഗെറ്റ് അപ്പിൽ ഉള്ളൊരു ഫോട്ടോ ആണ് അത്. ഒരു എൻ സി സി കേഡറ്റിനെ പോലെ തോന്നിക്കുന്ന വസ്ത്രധാരണ രീതിയിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

പല വാദങ്ങളുണ്ട് ഈ ഫോട്ടോയെ കുറിച്ച്, ചിലർ പറയുന്നത് കവിയൂർ പൊന്നമ്മ ഇത്തരത്തിൽ ഒരു വസ്ത്രം ധരിക്കാനുള്ള സാധ്യത ഇല്ലെന്നും അതുകൊണ്ട് തന്നെ ഈ ഫോട്ടോ ഷോപ് മാനിപുലേഷ ൻ ആണെന്നുമാണ്. എന്നാൽ മറ്റു ചിലർ പറയുന്നത് അത് സിനിമയിലെ ഫോട്ടോ ആണെന്നാണ്. എന്താണ് ഈ ഫോട്ടോക്ക് പിന്നിലേ സത്യം എന്നറിയാൻ പലർക്കും ആഗ്രഹമുണ്ട്, സംഭവം ഇങ്ങനെ.

നാടക പ്രവര്‍ത്തകരായ മനോജ്-വിനോദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട്’. ജോണി സാഗരിക നിര്‍മിച്ച ചിത്രത്തില്‍ പുതുമഖങ്ങളായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.ചിത്രത്തിലെ ഒരു സീനിലെ രംഗമാണിത്. ചിത്രത്തില്‍ നാല് ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു മുത്തശ്ശിയുടെ വേഷമായിരുന്നു കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്..

Comments are closed.