കല്യാണത്തിന് എത്താൻ കഴിഞ്ഞില്ല.. സന്ധ്യക്ക് സഹ പ്രവർത്തകന്റെ വീട്ടിലെത്തി ഞെട്ടിച്ചു മമ്മൂക്കസിനിമ മേഖലയിലുള്ളവർക്ക് ഏറെ പരിചിതനാണ് ശ്രീനാഥ്. സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശ്രീനാഥ് ഒരുപാട് നല്ല വർക്കുകളിലൂടെ പ്രേക്ഷകരെയും ഞെട്ടിച്ചിട്ടുണ്ട്. പതിനെട്ടാം പടി, ഗ്രേറ്റ്‌ ഫാദർ പോലുള്ള മമ്മൂട്ടി സിനിമകളിൽ ശ്രീനാഥ് എടുത്ത സ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പലകുറി ക്യാമറയിൽ പകർത്തിയ ഒരാളാണ് ശ്രീനാഥ്.ശ്രീനാഥിന്റെ കല്യാണം അടുത്തിടെ നടന്നു..

ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ ശ്രീനാഥിന്റെ വിവാഹത്തിനെത്തിയിരുന്നു. സഹപ്രവർത്തകരുടെ ഏത് ചടങ്ങിനും വലിപ്പ ചെറുപ്പമില്ലാതെ എത്താറുള്ള മമ്മൂക്കക് എന്നാൽ ശ്രീനാഥിന്റെ വിവാഹത്തിന് എത്താൻ കഴിഞ്ഞില്ല മമ്മൂട്ടിയുടെ പുതിയ ചിത്രം മാമാങ്കത്തിനും ശ്രീനാഥ് രാജേന്ദ്രൻ ആണ് ചിത്രങ്ങൾ പകർത്തുന്നത്. സിനിമാതിരക്കുള്ളതിനാലാണ് വിവാഹത്തിനു പങ്കെടുക്കാൻ മമ്മൂട്ടിക്ക് കഴിയാതിരുന്നത്.


വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മമ്മൂക്ക അന്ന് വൈകിട്ട് ശ്രീനാഥിന്റെ വസതിയിൽ എത്തി വധു വരന്മാരെ അനുഗ്രഹിച്ചു. സൂപ്പർതാരത്തിന്റെ വരവ് വീട്ടിലുണ്ടായിരുന്നവരെ ഞെട്ടിച്ചു. ശ്രീനാഥിനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് മമ്മൂക്ക മടങ്ങിയത്. ശ്രീനാഥിന്റെ വീട്ടിൽ എത്തി ജനപ്രിയ നായകൻ ദിലീപും ആശംസകൾ അറിയിച്ചു.

Comments are closed.