കലിപ്പ് ലുക്കിൽ ഷെയ്ൻ നിഗം.. ഇഷ്ഖ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു മമ്മൂട്ടി.!!!ഷെയിൻ നിഗം, ഒരിക്കൽ നടൻ അബിയുടെ മകൻ എന്ന് അറിയപ്പെട്ടിരുന്ന താരത്തിന് ആരാധകരെയാണ് ഇന്ന്. മലയാളത്തിലെ ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന യുവതാരമാണ് ഷൈയ്ൻ ഇന്ന്. കുമ്പളങ്ങിയിലെ ബോബിയും കൂടെ ആയപ്പോൾ ആ ജനപ്രീതി ഒരുപാടു കൂടിയിട്ടുണ്ട് പ്രേക്ഷകർക്ക്. അൻവർ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിൽ നിന്ന് ഇന്ന് ഷൈനിന്റെ വേഷങ്ങൾ ഏറെ മാറിയിരിക്കുന്നു. ചെയത വേഷങ്ങളിൽ എല്ലാം പ്രകടന ഭദ്രതയും താരം ഉറപ്പാക്കുന്നു.

ഷെയിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിട്ടുണ്ട്. ഇഷ്ഖ് എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി ആണ് ഫസ്റ്റ് ലുക്ക് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ‘ഇഷ്‌ക്’ സംവിധാനം ചെയ്യുന്നത് . മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവി രചന നിർവഹിക്കുന്നു..

ആൻ ശീതൾ നായികയായി എത്തുന്നു. ഇഷ്‌ക്കിന്റെ ഷൂട്ട് പൂർത്തിയായതാണ്, പോസ്റ്റ് പ്രൊഡക്ഷൻ നടന്നു വരുന്നു. അടുത്ത മാസം അവസാനം ചിത്രം റീലീസാകുമെന്നു അറിയുന്നു. നിരവധി ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന ആളാണ് അനുരാജ് മനോഹർ..

Comments are closed.